മയക്കുമരുന്ന് വിരുദ്ധതയ്ക്ക് Shoot@Drugs ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ : MJWU
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ MJWU സംഘടിപ്പിക്കുന്ന "Shoot@Drugs" മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ 2024 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് 2:30 ന് നടക്കും.
മയക്കുമരുന്ന് ദുരുപയോഗം നിരോധിക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായിട്ടാണ് MJWU ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. MJWU ദേശീയ പ്രസിഡൻറ് അജിത ജയഷോറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്തെ പ്രവർത്തകർ പരിപാടിയിൽ പങ്കുചേരുമെന്ന് MJWU എറണാകുളം ജില്ലാ സെക്രട്ടറി സത്യൻ ചങ്ങനാട്ട് അറിയിച്ചു.
Shoot@Drugs ക്യാമ്പയിൻ ആരംഭിച്ച ഉടൻ, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച സമഗ്രമായ ബോധവൽക്കരണ ക്ലാസുകൾ നൽകുകയും, ഇത് സ്കൂൾ കുട്ടികളിൽ സ്വയംമുന്നേറ്റത്തിന് പ്രചോദനമാകുകയും ചെയ്യുംമെന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.