ചരക്ക് സേവന നികുതി പിരിവിൽ വർധന : കഴിഞ്ഞ വർഷത്തേക്കാൾ 7.3 ശതമാനം ഉയർച്ച

ന്യൂഡൽഹി: മാർച്ചിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി പിരിവ് 9.9 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി രൂപയായി.

കേന്ദ്ര ജിഎസ്ടി പിരിവ് 38,100 കോടി രൂപയും സംസ്ഥാന ജിഎസ്ടി പിരിവ് 49,900 കോടി രൂപയും. മാർച്ചിൽ സംയോജിത ജിഎസ്ടി പിരിവ് 95,900 കോടി രൂപയും ജിഎസ്ടി സെസ് പിരിവ് 12,300 കോടി രൂപയുമാണ്.

മാർച്ചിൽ അറ്റ ജിഎസ്ടി (നെറ്റ് ജിഎസ്ടി) പിരിവ് 1.76 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7.3 ശതമാനം ഉയർച്ചയാണുണ്ടായത്.

അതേസമയം 2025 സാമ്പത്തിക വർഷത്തിലെ മൊത്ത ജിഎസ്ടി പിരിവ് കഴിഞ്ഞ വർഷത്തേക്കാൾ 9.4 ശതമാനം ഉയർന്ന് 22.08 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ ക്രമീകരിച്ചതിനുശേഷം, 2025 സാന്പത്തിക വർഷത്തിലെ അറ്റ ജിഎസ്ടി പിരിവ് 8.6 ശതമാനം ഉയർന്ന് വർധിച്ച് 19.56 ലക്ഷം കോടി രൂപയായി.

ഫെബ്രുവരിയിൽ ചരക്ക് സേവന നികുതി പിരിവ് 9.1 ശതമാനം ഉയർന്ന് 183,646 കോടി രൂപയായി. ജനുവരിയിലെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വർധന.

2024 ഡിസംബറിൽ ജിഎസ്ടി പിരിവ് മുൻ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വർധിച്ച് 1.77 ലക്ഷം കോടി രൂപയായിരുന്നു.

ബജറ്റിൽ, സർക്കാർ ഈ വർഷത്തെ ജിഎസ്ടി വരുമാനത്തിൽ 11% വർധനവാണ് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര ജിഎസ്ടിയും നഷ്ടപരിഹാര സെസും ഉൾപ്പെടെ 11.78 ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/HKekVcRCgOxETssUVNeury

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

.

Also Read

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സർക്കാർ വകുപ്പുകൾക്കും, സർക്കാർ ഏജൻസികൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള അറിയിപ്പ്.

സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം

ആക്രി കച്ചവടത്തിന്റെ മറവിൽ 30 കോടി നികുതി വെട്ടിപ്പ്: വ്യാജരേഖ ചമച്ചവർക്കെതിരെ കടുത്ത നിയമനടപടികൾ

ആക്രി വ്യാപാരത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്, പാലക്കാട് സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു

Loading...