അരൂർ മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമായി അരുക്കുറ്റി-എറണാകുളം ബോട്ട് സർവീസിന് അനുമതി

അരൂർ മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമായി അരുക്കുറ്റി-എറണാകുളം ബോട്ട് സർവീസിന് അനുമതി
അരൂർ, അരൂക്കുറ്റി മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ആശ്വാസമായി എറണാകുളം ജെട്ടിയിൽ നിന്നും അരൂക്കുറ്റിയെ ബന്ധിപ്പിച്ച് ദീർഘദൂര ബോട്ട് സർവീസ് ആരംഭിക്കാന്‍ അനുമതി ലഭിച്ചു.
അരൂക്കുറ്റി, പാണാവള്ളി നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു മുടങ്ങിപ്പോയ എറണാകുളം ബോട്ട് സര്‍വീസ്. ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ എറണാകുളം മേഖലയിലേക്ക് ജോലി സംബന്ധമായും മറ്റ് ആവശ്യങ്ങൾക്കും ദിനവും യാത്ര ചെയ്യുന്നവർക്ക് ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോഴുള്ള സമയനഷ്ടം കുറയ്ക്കാനാകും.
എറണാകുളം ജെട്ടിയിൽ നിന്നും തേവര, കുമ്പളം വഴി അരൂക്കുറ്റിയിലേക്ക് സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ പുതിയ ബോട്ട് സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ രാവിലെയും വൈകിട്ടുമാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. ലാഭകരമായാൽ തുടർന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കും.
ബോട്ട് സർവീസിന് അനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് പാണാവള്ളി, അരൂക്കുറ്റി മേഖലയിലെ യാത്രക്കാർ. ദേശീയപാതയുടെ നിര്‍മ്മാണജോലികള്‍ നടക്കുന്നതിനാല്‍ തൊട്ടടുത്ത ജില്ലയാണെങ്കിലും എറണാകുളം വരെ പോയി വരണമെങ്കിൽ മണിക്കൂറുകൾ ചെലവാക്കേണ്ടിവരുന്ന അരൂർ നിവാസികള്‍ക്കും ബോട്ട് സര്‍വീസ് വലിയ ആശ്വാസമാകും.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...