പ്രിന്റിംഗ് സേവനങ്ങൾ ഒരു കുടകീഴിൽ ഒരുക്കി തൃശൂരിലെ ശ്രീനിവാസന്റെ അന്നാംസ് കോംപ്ലിമെന്റ്സ്!

പ്രിന്റിംഗ് സേവനങ്ങൾ ഒരു കുടകീഴിൽ ഒരുക്കി തൃശൂരിലെ  ശ്രീനിവാസന്റെ  അന്നാംസ് കോംപ്ലിമെന്റ്സ്!

ഏതൊരു സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും പ്രിന്റിംഗ് എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം നമ്മുടെ മനസിൽ എത്തുന്ന ഒരു ചോദ്യമാണ് “ആവിടെ അത് പ്രിൻറ് ചെയ്ത് കിട്ടുമോ?” എന്നാൽ എല്ലാവർക്കും  സർവ്വവിധ ആവശ്യങ്ങൾക്കും ഏതു തരത്തിൽ വേണമെങ്കിലും തൃശൂർ നഗരത്തിലെ ശ്രീനിവാസന്റെ അന്നാംസ് കോംപ്ലിമെന്റ്സ് എന്ന പ്രിൻറിംഗ് സ്ഥാപനത്തിൽ ലഭ്യമാകും

സ്‌ക്രീൻ പ്രിന്റിംഗ്, ഓഫ്‌സെറ്റ് പ്രിന്റിംഗ്, ഫ്ലെക്‌സോ പ്രിന്റിംഗ്, തുടങ്ങി ഇക്കോ ഫ്രണ്ട്‌ലി ക്ലോത്ത് ബാഗുകൾ, സ്റ്റിക്കറുകൾ തുടങ്ങിയ ബഹുമുഖ പ്രിന്റിംഗ് ഓപ്ഷനുകളിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രിന്റിംഗ് സേവന സ്ഥാപനമാണ് ശ്രീനിവാസന്റെ അന്നാംസ് കോംപ്ലിമെന്റ്സ്. ബിസിനസ് കാർഡുകൾ, ക്ഷണ കാർഡുകൾ, ഫ്ലെക്‌സ്, ബാനറുകൾ, പോസ്റ്ററുകൾ, പലചരക്ക് ബാഗുകൾ, ബോട്ടിൽ ലേബലുകൾ, ഫുഡ് പാക്കിംഗ് ലേബലുകൾ, ഇക്കോ ഫ്രണ്ട്‌ലി ബാഗുകൾ, പേപ്പർ പൗച്ചുകൾ, ബയോ ഡിഗ്രേഡബിൾ ഫുഡ് പൗച്ചുകൾ എന്നിവയും മറ്റും. ഫാർമസ്യൂട്ടിക്കൽസ് പോലുള്ള പാക്കിംഗ് സേവനങ്ങളുടെ എല്ലാ വ്യാവസായിക ആവശ്യങ്ങൾക്കുള്ള  കവർ , ഹൈപ്പർ മാർക്കറ്റുകൾ, ഫുഡ് & പാനീയങ്ങൾ, മിഠായികൾ, എന്നിവയുടെ കവർ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ആശുപത്രി, വീട്ടുപകരണങ്ങൾ എന്നിങ്ങനെ നിങ്ങളുടെ പ്രിന്റ് ഡിസൈനിനും പാക്കിംഗ് ബോക്‌സിനും വേണ്ടിയുള്ള ഒരു "A to Z പ്രിന്റിംഗ് സൊല്യൂഷനാണ് ശ്രീനിവാസന്റെ അന്നാംസ് കോംപ്ലിമെന്റ്സ് എന്ന പ്രിൻറിംഗ് സ്ഥാപനത്തിൽ ലഭ്യമാകുന്നത്

അന്നാംസ് കോംപ്ലിമെന്റ്, ക്ലാപ്പ്സ് കമ്പനി എന്നിവയുടെ ഉടമ ശ്രീനിവാസൻ . മധുര - ചെട്ടിനാട് സ്വദേശിയാണ്. ഇദ്ദേഹം 1985 ആഗസ്റ്റ് മാസത്തിലാണ് തൃശൂരിലെത്തുന്നത്. എവറസ്റ്റ് ഹോട്ടൽ ഉടമ രാജൻ തമിഴ് നാട്ടിൽ വെച്ച് ശ്രീനിവാസനെ പരിചയപ്പെടാനിടയായി. ആ ബന്ധമാണ് നഗരത്തിൽ എത്തിച്ചത്. ബി.എസ്.സി. കെമിസ്ട്രി പാസായ ശ്രീനിവാസൻ 1990 മുതൽ പ്രിന്റിംഗ് ഫീൽഡിൽ തൊഴിലാളിയായിട്ടാണ് പ്രിൻറിംഗിന് തുടക്കം കുറിക്കുന്നത്. ശിവകാശിയിൽനിന്നു  വെഡ്ഡിംഗ് കാർഡുകൾ തിരഞ്ഞെടുത്ത് തൃശൂരിൽ കൊണ്ടുവന്ന് ഓർഡർ അനുസരിച്ച് കച്ചവടം നടത്തും. ഓഫ്‌സെറ്റ് ജോലികൾക്കായി മാത്രം എല്ലാ ആഴ്ചയും ഇടയ്ക്കിടെ ശിവകാശി സന്ദർശിക്കുക പതിവായിരുന്നു

ചെസ് കളിയിലെ സുഹൃത്ത് നൽകിയ പ്രചോദനമാണ് ബിസിനസ് രംഗത്ത് പ്രവേശിക്കുവാൻ കാരണമായത്. ശിവകാശിയിൽ രാത്രിയിൽ സമയം ചെലവഴിച്ചത് ചെസ് കളിയിലൂടെയായതിനാലാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായതും. 1995 ൽ  ഗ്രീറ്റിങ്ങ് കാർഡുകൾ ഡിസൈൻ ചെയ്ത് വിൽക്കുന്ന ബിസിനസിലൂടെയാണ് ഇദ്ദേഹം ഇപ്പോഴത്തെ അന്നാംസ്, ക്ലാപ്സ് കമ്പനികളിലൂടെ പ്രിൻറിംഗ് രംഗത്ത് വിജയിക്കാൻ കഴിഞ്ഞത്

കേരളത്തിലെ എല്ലായിടത്തുനിന്നും ഓർഡറുകൾ ശേഖരിക്കുകയും കൃത്യസമയത്ത് ഡെലിവർ ചെയ്യുകയുംചെയ്യുകയെന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തതുതന്നെയായിരുന്നു ബിസിനസ്സ് വര്ധിപ്പിക്കാൻ ഉണ്ടായ പ്രധാന കാരണങ്ങളിൽ ഒന്നെയെന്ന് ശ്രീനിവാസൻ മനസിലാക്കി ഇന്നും ബിസിനസ്സ് ചെയ്യുന്നു

ഇന്ത്യയിലുടനീളമുള്ള, പ്രത്യേകിച്ച് ശിവകാശിയിൽ നിന്നുള്ള നിരവധി നിർമ്മാതാക്കളുമായി ശ്രീനിവാസനു ധാരാളം കോൺടാക്‌റ്റുകളുണ്ട്. ക്ലയന്റുകളിൽ നിന്നുള്ള ഓർഡറുകൾ ശിവകാശിയിലുള്ള  നിർമ്മാതാക്കൾക്ക് അയച്ചുകൊടുത്ത് പ്രിന്റിംഗ് ജോലികൾ ചെയ്യിക്കുകയും അത് കൃത്യസമയത്ത് ക്ലയന്റുകൾക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനാൽ ഭാഷാ പരിമിതികൾ മുതൽ നിർമ്മാതാക്കളും ക്ലയന്റുകളും തമ്മിലുള്ള ബിസിനസ്സ് പോരായ്മകൾ വരെ സാധ്യമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു ഏജന്റായി പ്രവർത്തിച്ചുകൊണ്ടു കൂടുതൽ ബിസിനസ്സ് ചെയ്യാൻ സാധിക്കുന്നു

ഒന്നിലധികം മേഖലകളിൽ പ്രവത്തിക്കുന്നതിനെക്കാൾ നല്ലത്  ഒരു മേഖലയിൽ മാത്രം ശ്രദ്ധ ചെലുത്തികൊണ്ടുള്ള ബിസിനസ്സിൽ കൂടുതൽ  ശ്രദ്ധിക്കാൻ തീരുമാനിച്ചു. അതിനാൽ ബിസിനസ്സിൽ ഒരു ഫീൽഡിൽ നിന്ന്കൊണ്ട്  എല്ലാ തരം പ്രിന്റിംഗ് മേഖലയിലേക്ക് വ്യാപിപ്പിക്കാനും കഴിഞ്ഞു

വ്യത്യസ്ത തരത്തിൽ അതായത് 200 നു മേൽ വ്യത്യസ്തമായ ഇനങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിച്ചതിനു പുറകിൽ ശ്രീനിവാസന്റെ അധ്വാനവും അർപ്പണബോധവും ആത്മവിശ്വാസവുമാണ്. തുടക്കം ശ്രീനിവാസനും സുഹൃത്തായ വിജയനും ചേർന്ന് 5000 രൂപ മുതൽ മുടക്കിയും 5000 രൂപ ബാങ്ക് വായ്പയും എടുത്തായിരുന്നു ബിസിനസ്സ് തുടങ്ങിയത്.  ശിവകാശിയിൽ പോയി  ഗ്രീറ്റിങ്ങ് കാർഡുകളും വെഡ്ഡിംഗ് കാർഡുകളും തയ്യാറാക്കി കേരളത്തിൽ ഫീൽഡ് വർക്ക് ചെയ്ത് വിറ്റഴിച്ചതാണ് ആരംഭത്തിലെ പ്രവർത്തനങ്ങൾ. കൊള്ള പലിശയ്ക്ക് പണം എടുത്ത് ബിസിനസിൽ ഇറക്കുമ്പോഴും സത്യസന്ധതയും എളിമനിറഞ്ഞ സേവനമനോഭാവവുമാണ് കൈമുതലായി ഉണ്ടായിരുന്നത്. കവർ പ്രിന്റിംഗ് ബിസിനസ് ലാഭം ലഭിച്ചു തുടങ്ങിയതോടെ കൂടുതൽ വൈവിധ്യമുള്ള ഇനങ്ങൾ കണ്ടെത്തി ഓഫ് സൈറ്റ് പ്രിന്റിംഗ് രംഗത്തേയ്ക്ക് ചേക്കേറി. വിലകുറവും വിവിധ ഇനങ്ങളും കടയിൽ ലഭിക്കുമ്പോൾ എല്ലാവരും ശ്രീനിവാസന്റെ കടതേടി വരവായി. പോളിത്തീൻ കവർ , പി.പി. കിറ്റ്, പാക്കേജ് കവറുകൾ, പാക്കേജ് ബോക്സുകൾ, കേക്ക്, സോപ്പ്, ചന്ദന തിരി, ബാഗ്. തുടങ്ങിയവയുടെ കവറുകളുടെ പ്രിന്റിംഗ് വരെ ഇവിടെയുണ്ട്. എല്ലാതരം പ്രിന്റിംഗും മൊത്തമായും ചില്ലറയായും നടത്തി കൊടുക്കുന്നതിനാൽ സ്ഥാപനങ്ങൾക്ക് ഇതു വലിയ സഹായമായി

പരിസ്ഥിതിയെക്കുറിച്ച് ആശങ്കയുള്ളതിനാൽ, പ്ലാസ്റ്റിക് ബാഗുകൾ വിതരണം ചെയ്യാൻ വിസമ്മതിക്കുകയും അവയ്ക്ക് പകരം പരിസ്ഥിതി സൗഹൃദ തുണി സഞ്ചികളിൽ ശ്രദ്ധചെലുത്തി. അതും മിതമായ നിരക്കിൽ ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള തുണി, പേപ്പർ, കോട്ടൺ, ജൂട്ട് ബാഗുകൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്നുണ്ട്

ബിസിനസ് തുടക്കം മുതൽതന്നെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. ഭാര്യ പൂകൊടിയും കൈത്താങ്ങായി ഒപ്പം ബിസ്സിനസിലുണ്ട്. മൂന്നു മക്കൾ. ബിസ്സിനസ്സിലെ വിജയങ്ങളും, പരാജയങ്ങളും എന്നും ഇവരുമായി മാത്രം ചർച്ച ചെയ്തിരുന്നുള്ളൂ. നമ്മുടെ പരാജയങ്ങൾ ക്ലൈന്റുമായി ചർച്ച ചെയ്യാതിരിക്കണമെന്ന ഒരു പാഠവും ഇതിലൂടെ പഠിക്കാൻ കഴിഞ്ഞു

ബിസിനസ്സിൽ നിന്നു കൃത്യമായി ഒരു വീതം  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നല്കുന്നുയെന്നതാണ് മറ്റൊരു പ്രത്യകത. ഓൺലൈൻ പഠനത്തിന് മൊബയിൽ വാങ്ങി വിദ്യാർഥികൾക്ക് നൽകിയതും, ഡയാലിസിസ് തുകക്കായായി ഓരോ ദിവസവും ഒരു നിശ്ചിത തുക മാറ്റി വെക്കുന്നതും, പത്രത്തിലൂടെ അറിയുന്ന ചികിൽസ സഹായത്തിനുള്ള സഹായം നല്കുന്നതും, കിഡ്നി രോഗികൾക്ക് സഹായകമാകുന്നതും, പഠന സഹായവും, ചെസ് കളിക്കുവാൻ കുട്ടികൾക്ക് പരിശീലന സഹായവും, വിവിധ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് സാമ്പത്തിക സഹായം സ്ഥിരമായി നൽകുന്നുതും തുടങ്ങി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാതൃകയായിട്ടുള്ള പ്രവർത്തനം അദ്ദേഹത്തെ വളരെ സന്തോഷവനാക്കുന്നു എന്നാണ് പറയാറുള്ളത്. പല പ്രതിസന്ധിഘട്ടത്തിലും ദൈവദൂദൻമാരെ പോലെ ഒത്തിരി കൈകൾ സഹായത്തിന് അദ്ദേഹത്തിന് ലഭ്യമായത് ഇന്നും ഓർക്കുന്നു

തൃശ്ശൂരിൽ ഒരു പ്രിന്റിംഗ് വില്ലേജ് പദ്ധതിയാണ് ശ്രീനിവാസന്റെ മനസിലെ സ്വപ്നം . അതു യാഥാർഥ്യമാക്കുവാനായുള്ള ശ്രമത്തിലാണ് അദ്ദേഹം. ഉപഭോക്താക്കളുമായി നല്ല വ്യക്തിബന്ധം. താരതമ്യേന മിതമായ  വിലയും. വിലയനുസരിച്ച് മികച്ച നിലവാരം ഉറപ്പാക്കുന്നുയെന്നതാണ് പ്രധാന സവിശേഷത.  മറ്റുള്ളവരെ സഹായിക്കുന്നതു വഴി എല്ലാ വിജയങ്ങളും ദൈവം നൽകുമെന്ന ഉറച്ച ബോധ്യമാണ് ശ്രീനിവാസന്റെ ജീവിത വിജയ രഹസ്യം. നമ്മൾ ലാഭം നോക്കാതെ നൻമ ചെയ്യുമ്പോൾ മികച്ച നേട്ടം കൈവരിച്ചതായി അനുഭവം സാക്ഷ്യംപ്പെടുത്തിയതായി ശ്രീനിവാസൻ പറയുന്നു. 

ഓഫീസ് വിലാസം :- Opp : Aiswarya Jewellery, Rice Bazar, Thrissur Ph 9946665218

Also Read

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 45 കോച്ചിംഗ് സെൻ്ററുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നോട്ടീസ് അയച്ചു; 19 കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 61,60,000 രൂപ പിഴ ചുമത്തി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 45 കോച്ചിംഗ് സെൻ്ററുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നോട്ടീസ് അയച്ചു; 19 കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 61,60,000 രൂപ പിഴ ചുമത്തി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 45 കോച്ചിംഗ് സെൻ്ററുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു; 19 കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 61,60,000 രൂപ പിഴ ചുമത്തി

കമ്പനികളുടെ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെൻ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ; 2024-25 സാമ്പത്തിക വർഷത്തിൽ 1,12,962 കമ്പനികൾ രജിസ്റ്റർ ചെയ്തു

വിവരാവകാശ തെളിവെടുപ്പിന് ഹാജരായില്ല, സമൻസ് അയക്കാൻ ഉത്തരവ് ; നേരിൽ ഹാജരായില്ലെങ്കിൽ വാറണ്ട് അയച്ച് ഹാജർ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ

രാജ്യത്ത് നിലവിലുള്ള വെർച്വൽ കോടതികൾ : വ്യവഹാരക്കാർക്ക് എല്ലാ ജുഡീഷ്യൽ പ്രക്രിയകൾക്കും അനുസൃതമായി ചെറിയ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ മാർഗം

പ്രധാൻ മന്ത്രി ഇൻ്റേൺഷിപ്പ് സ്കീമിന് കീഴിൽ ഇന്ത്യയിലെ 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇൻ്റേൺഷിപ്പ് യാത്ര ആരംഭിക്കുന്നു

പ്രധാൻ മന്ത്രി ഇൻ്റേൺഷിപ്പ് സ്കീമിന് കീഴിൽ ഇന്ത്യയിലെ 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇൻ്റേൺഷിപ്പ് യാത്ര ആരംഭിക്കുന്നു

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദ്യ സംഘവുമായും അവരുടെ സൂപ്പർവൈസർമാരുമായും ഫലത്തിൽ സംവദിക്കുന്നു

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍; തോട്ടവിള ഉത്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച്കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്‍ഫോപാര്‍ക്കിലെ ടെക്-ടെയിന്‍മന്‍റ് സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലേക്കും

ഇന്‍ഫോപാര്‍ക്കിലെ ടെക്-ടെയിന്‍മന്‍റ് സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലേക്കും

ഇന്‍ഫോപാര്‍ക്കിലെ ടെക്-ടെയിന്‍മന്‍റ് സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലേക്കും

Loading...