സഹകരണ സ്ഥാപനങ്ങളുടെ നിരവധി ഉൽപന്നങ്ങളുടെ ലോഞ്ചിംഗിന് സഹകരണ എക്സ്പോ 2023 വേദിയായി

മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ 2023ൽ വിവിധ സഹകരണ സ്ഥാപനങ്ങളുടെ നിരവധി ഉൽപന്നങ്ങളുടെ ലോഞ്ചിംഗിനാണ് വേദിയായത്.

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം സ്റ്റാൾ സന്ദർശിച്ച് ഉല്പന്നം ഏറ്റുവാങ്ങി സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പങ്കെടുത്ത ചടങ്ങിൽ പ്രസിഡൻ്റ്കല്ലിങ്കൽ ദിവാകരനും ബോർഡ് മെംബർ കാർത്തികേയനും, പി രവിയും സന്നിധരായി. 

വിവിധങ്ങളായ കാർഷികപദ്ധതികൾ നടപ്പിലാക്കി വരുന്ന തൃശൂർ ജില്ലയിലെ മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കദളീവനം ബ്രാൻഡ് ലോഗോ പ്രകാശനവും കദളി കുക്കീസിൻ്റെ പ്രൊഡക്ട് ലോഞ്ചും മന്ത്രി പി.രാജീവ് നിർവഹിച്ചു. തൃശൂർ ജില്ലാ ജോയിൻ്റ് രജിസ്ട്രാർ എം ശബരീദാസനാണ് മന്ത്രിയിൽ നിന്ന് പ്രൊഡക്ട് ഏറ്റുവാങ്ങിയത്. 

കുന്നുകര സർവ്വീസ് സഹകരണബാങ്കിന്റെ ചിപ്പ് കൂപ്പ് എന്ന ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഉല്പന്നങ്ങൾ മന്ത്രി പി രാജീവ് നിന്ന് എറണാകുളം ജില്ലാ സഹകരണ സംഘം രജിസ്ട്രാർ സുബാഷ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവിന്റെ സ്വപ്നപദ്ധതിയായ 'കൃഷിക്കൊപ്പം കളമശ്ശേരി'യിൽ ഉൾപ്പെടുത്തിയാണ് ചിപ്പ് കൂപ്പ് പ്രീമിയം ചിപ്പ്സ് ലോഞ്ചിങ്ങിനായി സജ്ജമാക്കിയത്. ഏത്തക്കായ, കപ്പ എന്നിവയിൽ നിന്ന് വൈവിധ്യമാർന്ന അഞ്ച് ഉല്പന്നങ്ങളാണ് ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്. ബനാന സാൾട്ടി, ബെനാന പെരി പെരി, ടപ്പിയോക്ക പെരിപെരി, ടപ്പിയോക്ക ചീസ്, ടപ്പിയോക്ക ചില്ലി എന്നീ അഞ്ച് ഇനങ്ങളാണ് ലോഞ്ച് ചെയ്തത്. വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ കൊക്കൂൺ എന്ന ബ്രാൻഡിന്റെ ഉൽപന്നങ്ങളുടെ പ്രദർശനം മന്ത്രി പി രാജീവ് നിർവഹിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുമായി ബന്ധപ്പെട്ട് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ടർ ഫണ്ട് ഉപയോഗിച്ചാണ് പ്രോഡക്ടുകളുടെ നിർമാണം നടത്തുന്നത്. മഷ്റൂം പൗഡർ, മഷ്റൂം ജാക്ക് ഫ്രൂട്ട് പൗഡർ, മഷ്റൂം കണ്ണങ്കായ പൗഡർ എന്നീ മൂന്ന് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തത്. 

മലയാളി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുപ്പത്തിനാലോളം ഇനം വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ലോഞ്ച് ചെയ്തത്. മലയാളി കോ-ഓപ്പറേറ്റീവ് എന്ന ബ്രാന്റിൽ യെല്ലോ, ബ്ലൂ, വൈറ്റ്, എന്നീ വ്യത്യസ്തമായ ആരോറൂട്ട് പൗഡറുകൾ, തേൻ, പൈനാപ്പിൾ, തണ്ണി മത്തൻ, പപ്പായ എന്നിവയുടെ ജാമുകൾ, നെല്ലിക്ക-കാന്താരി സ്‌ക്വാഷ്, മുന്തിരി സ്ക്വാഷ്, മസാല പൊടികൾ, ജാക്ക്ഫ്രൂട്ട് ഉണ്ണിയപ്പം, ഡയബറ്റിക്ക് സ്പെഷ്യൽ ഫുഡ്, ഗ്രീൻ ടീ, എന്നിവയാണ് വിപണിയിലേയ്ക്ക് എത്തുന്നത്. മറ്റു നിരവധി പ്രൊഡക്റ്റുകൾ മലയാളി കോ ഓപ്പറേറ്റീവ് എന്ന ബ്രാൻ്റിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്

Also Read

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍; തോട്ടവിള ഉത്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച്കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്‍ഫോപാര്‍ക്കിലെ ടെക്-ടെയിന്‍മന്‍റ് സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലേക്കും

സംസ്ഥാനത്തെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഷോപ്പിംഗ് മാമാങ്കമായ ഗ്രാൻഡ് കേരളാ കൺസ്യൂമർ ഫെസ്റ്റിവൽ

 'നാളേയ്ക്കപ്പുറം'- ബിയോണ്ട് ടുമാറോ ; കോണ്‍ഫറന്‍സുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ : ജൂലായ് 20 ന് കൊച്ചിയിലെ ലെ മെറെഡിയന്‍ ഹോട്ടലിൽ

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...