നോട്ട് നിരോധനത്തിന് ശേഷം സ്വര്ണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനൊരുങ്ങി കേന്ദ്ര സര്ക്കാര്.

നോട്ട് നിരോധനത്തിന് ശേഷം സ്വര്ണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനൊരുങ്ങി കേന്ദ്ര സര്ക്കാര്.

സാമ്ബത്തിക പ്രതിസന്ധി മറികടക്കാന് റിസര്വ് ബാങ്കിന്റെ കരുതല്ധനത്തില് കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സ്വര്ണത്തിലും കേന്ദ്രം പിടിമുറുക്കുന്നു. രസീതില്ലാത്ത സ്വര്ണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനാണ് നീക്കം. സാമ്പത്തിക മേഖലയില് കടുത്ത അച്ചടക്കം കൊണ്ടുവരാന് കേന്ദ്രസര്ക്കാര് നീക്കം. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില് അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്ണം കണ്ടെത്തുകയാണ് ലക്ഷ്യം. 25000 ടണ് വരെ സ്വര്ണം ഇന്ത്യയില് മൊത്തം സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെന്നാണ് വേള്ഡ് ഗോള്ഡ് കൗണ്സിലിന്റെ കണക്ക്. റിസര്വ് ബാങ്കിന്റെ കൈവശമുള്ളതിന് പുറമെയാണിത്. വില കുത്തനെ ഉയര്ന്നിട്ടും വാങ്ങുന്ന അളവില് മാറ്റമണ്ടായിട്ടില്ല.

രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വര്ണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഈ സ്വര്ണം നിയമപരമാക്കാന് അവസരം എന്ന പേരിലാണ് പുതിയ പദ്ധതി.ഒരോ വ്യക്തികള്ക്കും കുടുംബങ്ങള്ക്കും കൈവശം വയ്ക്കാവുന്ന സ്വര്ണത്തിന്റെ അളവ് സര്ക്കാര് നിജപ്പെടുത്തിയേക്കും. രസീതില്ലാത്ത സ്വര്ണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനാണ് നീക്കം.കൂടാതെ കൈവശമുള്ള സ്വര്ണത്തിന്റെ അളവ് വെളിപ്പെടുത്തിയാല് മാന്യമായ നികുതി ഈടാക്കുന്നതിന് സമയ പരിധി പ്രഖ്യാപിക്കും.അതു കഴിഞ്ഞാല് ഉയര്ന്ന നികുതി അടയ്ക്കേണ്ടിവരും. ഗോള്ഡ് ആംനസ്റ്റി സ്കീമിന് കേന്ദ്രം ഒരുങ്ങിയെന്നാണ് വിവരം. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ തീരുമാനം നടപ്പാക്കി തുടങ്ങും

കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയതുപോലെ കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്നതാണ്  പുതിയ പദ്ധതി. ഇന്ത്യയില് കണക്കില്പ്പെടാത്ത സ്വര്ണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സ്വര്ണം നിയമവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി സര്ക്കാര് ആരംഭിക്കുന്നത്.

രണ്ടു വർഷംമുമ്പ് കൊണ്ടുവന്ന സ്വർണം പണമാക്കൽ പദ്ധതി വിജയിച്ചില്ല. ബാങ്കുകളിൽ സ്വർണം നിക്ഷേപിച്ച് പകരം പണം നേടുക എന്നതായിരുന്നു പദ്ധതി. പുതിയ നിർദേശ പ്രകാരം  കൈവശമുള്ള സ്വര്ണത്തിന്റെ കണക്ക്  വെളിപ്പെടുത്തുന്നത് നിര്ബന്ധമാക്കും. നിശ്ചിത അളവിലുള്ള സ്വർണത്തിന് ഇളവ് നൽകും. അധികമുള്ളത് പിഴയടച്ച് നിയമപരമാക്കാൻ അവസരം നൽകും. 30 ശതമാനം നികുതിയും മൂന്ന് ശതമാനം സെസും ഈടാക്കും. സമയപരിധിക്കുശേഷം രേഖയില്ലാതെ സ്വർണം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തും.

സ്വർണാഭരണങ്ങളിൽ താൽപ്പര്യമുള്ള ദക്ഷിണേന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്രനീക്കം.   പാരമ്പര്യമായി  കൈമാറിയ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്നവർക്ക് രേഖ ഹാജരാക്കാനാകില്ല. വീടുകളിൽ പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികൾക്ക് അവസരമുണ്ടാകും. ആരാധനാലയങ്ങളിലെ സ്വർണനിക്ഷേപം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും ആശയക്കുഴപ്പമുണ്ടാകും

സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലും അന്തസിന്റെ മാനദണ്ഡമായും സ്വര്ണം വാങ്ങുന്നവരാണ് ഇന്ത്യാക്കാര്, പ്രത്യേകിച്ച് മലയാളികള്. പരമ്പരാഗതമായി കൈമാറിക്കിട്ടുന്ന സ്വര്ണ ഉരുപ്പടികളും തലമുറയായി കൈമാറുന്ന ശീലമുള്ളവരാണ് നമ്മള്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്ക്കാര് ഇത്തരം ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതെന്നു അറിയാൻ കഴിയുന്നത്. ബില്ലുകളില്ലാതെ സ്വര്ണം സൂക്ഷിക്കുന്ന സാഹചര്യവും ഒഴിവാക്കപ്പെടും. വാങ്ങുമ്പോഴും വില്ക്കുമ്പോഴും നികുതി നല്കേണ്ട ഒന്നാണ് സ്വര്ണം. വാങ്ങുന്നതിനും വില്ക്കുന്നതിനും ബില്ല് വേണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം

സ്വര്ണത്തിന് പരിധി

സര്ക്കാര് കൊണ്ടുവരാനുദേശിക്കുന്ന പുതിയ നിയമമനുസരിച്ച് വ്യക്തികള്ക്ക് രേഖകളില്ലാതെ കൈവശം വച്ചുകൊണ്ടിരിക്കാവുന്ന സ്വര്ണത്തിന് ഒരു പരിധി നിര്ണയിക്കും. ബാക്കിയായി വീട്ടിലോ ബാങ്ക് ലോക്കറിലോ ഉള്ള സ്വര്ണം വെളിപ്പെടുത്താനുള്ള സാവകാശം നല്കും. ഈ കാലയളവില് ഇത് വെളിപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി ഗ്രാമിന് വിപണി വിലയുടെ നിശ്ചിത ശതമാനം പിഴയൊടുക്കാം. ഇന്ത്യയില് കണക്കില്പ്പെടാത്ത സ്വര്ണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സ്വര്ണം നിയമവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി സര്ക്കാര് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ഇതുസംബന്ധിച്ച അന്തിമ ചര്ച്ചകളിലാണെന്നാണ് റിപ്പോര്ട്ടുകള്

പരിധി കഴിഞ്ഞാല് 33 ശതമാനം നികുതി

സര്ക്കാര് നിശ്ചയിക്കുന്ന പരിധി കഴിഞ്ഞുള്ള സ്വര്ണത്തിന് വന് നികുതി ചുമത്തുമെന്നാണ് വിലയിരുത്തല്. 20 മുതല് 30 ശതമാനം പിഴയായി കണക്കാക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് ശതമാനം സെസും. ഇപ്പോള് 10 ഗ്രാമിന്റെ വില 40000 രൂപയ്ക്കടുത്താണ്. വീടുകളില് പരമ്പരാഗതമായിട്ടും അല്ലതെയും കിട്ടിയിട്ടുള്ള സ്വര്ണത്തിനൊന്നും രേഖകളോ ബില്ലോ ഒന്നും ഉണ്ടാവില്ല. ഈ സാഹചര്യത്തില് ഇവയെല്ലാം നികുതി വിധേയമാകും. വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വര്ണം സൂക്ഷിക്കാന് അനുവദിക്കും.സ്വര്ണത്തിന്റെ മൂല്യം കണക്കാക്കാന് സര്ക്കാര് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും. വിവാഹ വേളയില് വധുവിന് വാങ്ങുന്ന സ്വര്ണാഭരണങ്ങള്ക്കും നിയന്ത്രണമുണ്ടായേക്കും. വാങ്ങുന്ന സ്വര്ണത്തിന് ബില്ല് നിര്ബന്ധമാക്കും. പരിധി കഴിഞ്ഞുള്ള സ്വര്ണത്തിന് നികുതി കൊടുക്കേണ്ടി വരുമെന്നും കേന്ദ്രസര്ക്കാര് വൃത്തങ്ങള് പറഞ്ഞു

ഗോള്ഡ് ആംനസ്റ്റി സ്കിം

രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വര്ണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഈ സ്വര്ണം നിയമപരമാക്കാന് അവസരം എന്ന പേരിലാണ് പുതിയ പദ്ധതി. അനുവദിക്കപ്പെട്ട സമയത്തിനുള്ളില് സര്ക്കാര് നിശ്ചയിക്കുന്ന പരിധിക്ക് പുറത്തുള്ള സ്വര്ണം വെളിപ്പെടുത്തി, ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി, നികുതിയൊടുക്കി നിയമവിധേയമാക്കണം. പദ്ധതി തയാറാക്കാന് ഗോള്ഡ് ബോര്ഡ് രൂപീകരിക്കും. ഇതില് സര്ക്കാര്-സ്വകാര്യ മേഖലയില് നിന്നുള്ളവർ  അംഗങ്ങളാകും. വര്ഷാ വര്ഷം പദ്ധതി ആകര്ഷകമാക്കാനുള്ള രൂപരേഖ ബോര്ഡ് ആവിഷ്കരിക്കും. 2016 ലെ നോട്ട് നിരോധനത്തിന് മുമ്പ് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്കം ടാക്സ് ആംനസ്റ്റി സ്കീം പ്രഖ്യാപിച്ചിരുന്നു. സര്ക്കാരിന് നിശ്ചിത പിഴ നല്കി കൈയ്യില് പൂഴ്ത്തി വച്ചിരിക്കുന്ന പണം നിയമവിധേയമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ഇതിന് ഏതാനം മാസങ്ങളുടെ സമയവും അനുവദിച്ചിരുന്നു. പിന്നീടാണ് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. പുതിയ നിര്ദേശ പ്രകാരം കൈവശമുള്ള സ്വര്ണത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നത് നിര്ബന്ധമാക്കും.

നിലവില് ഇന്ത്യയില് 20000 ടണ് സ്വര്ണം വീടുകളിലുണ്ടെന്നാണ് സര്ക്കാര് കണക്ക്. എന്നാല് കണക്കില് പെടാത്ത 10 ടണ് വരെ സ്വര്ണമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് വെളുപ്പിക്കാനാണ് സര്ക്കാര് ശ്രമം.സുരക്ഷിതമായി  പണം സൂക്ഷിക്കുവാനുള്ള മാര്ഗമെന്ന നിലയില് വന്തോതില് കളളപ്പണം ഈ രംഗത്ത് നിക്ഷേപിക്കുന്നുണ്ടെന്നാണ് കണക്കു കൂട്ടല്. കേരളത്തിലാണ് ഇന്ത്യയില് ഏറ്റവും കൂടുതല് സ്വര്ണം വീടുകളിലുള്ളത്. കേരളത്തിലെ മൂന്ന് പ്രമുഖ ഗോള്ഡ് ലോണ് കമ്പനികളില് മാത്രം പണയപ്പെടുത്തിയിരിക്കുന്ന സ്വര്ണം 771 ടണ് ആണ്. ഒരാള്ക്ക് കൈവശം വയ്ക്കാവുന്ന സ്വര്ണത്തിന്റെ അളവ് സര്ക്കാര് തീരുമാനിക്കും. അതിന് മുകളില് സ്വര്ണമുള്ളവരാണ് മൂല്യം കണക്കാക്കി നികുതി അടയ്ക്കേണ്ടി വരിക. മാന്യമായ രീതിയില് നികുതി അടയ്ക്കുന്നതിന് സര്ക്കാര് സമയം നല്കും.ഓരോ വര്ഷവും ഇന്ത്യയിലേക്ക് 900 ടണ് സ്വര്ണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രണ്ടര ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. ഇതില് കൂടുതല് സ്വര്ണവും രഹസ്യമായി വീടുകളിലും മറ്റും സൂക്ഷിക്കുകയാണ്. ഉല്പ്പാദനക്ഷമതിയില്ലാത്ത ആസ്തിയായി തുടരുന്ന ഈ സ്വര്ണത്തിന് നികുതി ഈടാക്കാന് സാധിച്ചാല് സര്ക്കാരിന് വന് നേട്ടമാകും.

സ്വര്ണത്തിന്റെ അളവ് കണക്കാക്കി നികുതി ഈടാക്കണമെന്നും ഇതിന് വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും നിര്ദേശിച്ചത് സാമ്പത്തിക കാര്യ വകുപ്പും റവന്യൂ വകുപ്പും സംയുക്തമായിട്ടാണ്. ഇന്ത്യയിലെ ആരാധനാലയങ്ങളിലേക്ക് കോടികളുടെ സ്വര്ണം പ്രതിവര്ഷം എത്തുന്നുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കെടുക്കാനും ആലോചനയുണ്ട്.ഒക്ടോബര് രണ്ടാംവാരത്തില് പുതിയ സ്വര്ണ പദ്ധതി പ്രഖ്യാപിക്കാനായിരുന്നു കേന്ദ്ര സര്ക്കാര് തീരുമാനം. എന്നാല് ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് തീരുമാനം മാറ്റിവച്ചു. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ പദ്ധതി മോദി സര്ക്കാര് പ്രഖ്യാപിക്കും.

Also Read

ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

പത്തോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം; അല്ലാത്തപക്ഷം പരിശോധനാവേളയിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ ലോഞ്ച് ചെയ്തു: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ സമർപ്പിക്കൽ എന്നിവ ഓൺലൈൻ വഴി സാധ്യമാകും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

Loading...