ക്യു.ആർ.എം.പി സ്കീമിലെ പൊതുവായ സംശയങ്ങൾ

ക്യു.ആർ.എം.പി സ്കീമിലെ പൊതുവായ സംശയങ്ങൾ

അഞ്ച് കോടിയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർക്ക് കൊണ്ടുവന്ന ത്രൈമാസ റിട്ടേൺ സമർപ്പണ രീതിയാണ് ക്യു .ആർ.എം.പി. സ്കീം. ഇത് പ്രകാരം ജി എസ് ടി ആർ 1 ഉം , ജി എസ് ടി ആർ 3ബി യും മൂന്നുമാസത്തിലൊരിക്കൽ മാത്രം ഫയൽ ചെയ്താൽ മതി. ചെറുകിട സംരംഭകരെ സഹായിക്കാൻ എന്ന് പ്രധമദ്ര്ഷ്ട്യ തോന്നുന്ന മൂന്നുമാസം കൂടുമ്പോൾ റിട്ടേൺ സമർപ്പിച്ചാൽ മതി എന്ന തീരുമാനം ഒരു വശത്ത് പറയുകയും മാസാമാസം നികുതി ചലാൻ തയ്യാറാക്കി അടയ്ക്കണം എന്ന് പറയുന്നതാണ് QRMP Scheme ( Quarterly return filing and monthly payment of Tax), ഇത് പ്രകാരം  മൂന്ന് മാസം കൂടുമ്പോൾ റിട്ടേൺ സമർപ്പണവും അതാത് മാസം ടാക്സ് അടയ്ക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.

പുതിയ സംവിധാനം പ്രകാരം നികുതി അടയ്ക്കാൻ രണ്ട് മാർഗങ്ങളാണ് പറയുന്നത്

1) Fixed sum method  2) Self assessment method

ഒന്നാമത്തെ ഓപ്ഷൻ പ്രകാരം നിലവിലെ ടാക്സ് റിട്ടേൺ പിരിയഡിന് തൊട്ട് മുന്നത്തെ പിരിയഡിൽ എത്ര രൂപ നികുതി അടച്ചോ അതിന്റെ 35 % ആദ്യ മാസം അതുപോലെ രണ്ടാമത്തെ മാസവും വീണ്ടും 35% (അങ്ങനെ രണ്ട് മാസം ആകുമ്പോൾ ആകെ 70%)തുടർന്നുള്ള മാസം പ്രസ്തുത ക്വാർട്ടറിലെ മുഴുവൻ നികുതി ബാധ്യതയും കണക്കാക്കി കഴിഞ്ഞ മാസങ്ങളിൽ അടച്ച തുക കിഴിച്ച് ബാക്കി തുക അടയ്ക്കണം.

രണ്ടാമത്തെ ഓപ്ഷൻ നിലവിൽ ഉള്ള പോലെ അതാത് മാസങ്ങളിലെ നികുതി കണക്കാക്കി അടയ്ക്കാം.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറിൽ എത്ര രൂപ ഉണ്ട് എന്ന് നോക്കിയിട്ട് ബാക്കി വരുന്ന തുക മാത്രം അടച്ചാൽ മതിയാകും.

അതിൽ വരുന്ന പൊതുവായ സംശയങ്ങൾക്ക് ഇവിടെ മറുപടി നൽകുന്നു

സർക്കുലർ 143/13/2020 GST തീയതി 10 നവംബർ 2020

1 . ഞാൻ ക്യു.ആർ. എം.പി. സ്കീമിൽ ഓപ്റ്റ് ചെയ്തിരുന്നില്ല. പക്ഷേ ഇപ്പോൾ ലോഗിൻ ചെയ്തപ്പോൾ എനിക്ക് ജി എസ് ടി ആർ 1 ഉം , ജി എസ് ടി ആർ 3 ബി യും, ജനുവരി മാസത്തെ റിട്ടേൺ ഡാഷ് ബോർഡിൽ കാണുന്നില്ല. പകരം ഐ എഫ് എഫ് ആണ് കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?

അഞ്ച് കോടി വരെ വിറ്റുവരവുള്ള എല്ലാ നികുതിദായകരെയും ജി എസ് ടി എൻ ഓട്ടോമാറ്റിക്കായി ക്യു ആർ എം പി സ്കീമിലേക്ക് മൈഗ്രേറ്റ് ചെയ്തു. അതിൽ നിന്ന് ഒന്നരക്കോടി വരെ വിറ്റുവരവുള്ളവരിൽ പ്രതിമാസ ജി എസ് ടി ആർ 1 ഫയൽ ചെയ്യുന്നവരെ മാത്രമാണ് ഒഴിവാക്കിയത്. അതിനാൽ തന്നെ അഞ്ച് കോടി വരെ വിറ്റുവരവുള്ള ഭൂരിഭാഗംപേരും ക്യു ആർ എം പി സ്‌ക്കെമിന്റെ ഭാഗമായി മാറി .

2. ഇതിൽ നിന്ന് ഇപ്പോൾ പിൻവാങ്ങാൻ സാധിക്കുമോ?

ക്യു ആർ എം പി സ്കീമിൽ ചേരാനോ പിൻ വാങ്ങാനോ ഉള്ള സമയപരിധി ഓരോ ക്വാർട്ടറിലേക്കും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. ജനുവരി മുതൽ മാർച്ച് വരെ ഉള്ള ക്വാർട്ടറിന്റെ ഇങ്ങനെ മാറാനുള്ള സമയപരിധി ജനുവരി 31 ന് അവസാനിച്ചു. അതിനാൽ ഈ ക്വാർട്ടറിലേക്ക് ക്യു ആർ. എം.പി സ്കീമിൽ തന്നെ തുടർന്നേ മതിയാകൂ . അതേസമയം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഉള്ള കാലയളവിലേക്ക് ഇപ്പോൾ മാറാവുന്നതാണ്. ഏപ്രിൽ റിട്ടേൺ മുതൽ മാത്രമേ ഇതിന് പ്രാബല്യമുണ്ടാകൂ.

3. ഇപ്പോൾ ജി എസ് ടി ആർ 1 ന്റെ സ്ഥാനത്ത് കാണുന്ന ഇൻവോയ്‌സ് ഫർണിഷിങ് ഫസിലിറ്റി (invoice furnishing facility -IFF) എന്താണ്? ഞാൻ ഐ എഫ് എഫ് വഴി നിർബന്ധമായും ഇൻവോയ്‌സ്‌ വിവരങ്ങൾ ഫയൽ ചെയ്യേണ്ടതുണ്ടോ?

ഐ എഫ് എഫ് എന്നാൽ ക്വർട്ടർലി റിട്ടേൺ ഫയൽ ചെയ്യുന്ന നികുതി ദായകന് ജി എസ് ടി ആർ 1 ഫയൽ ചെയ്യാത്ത മാസങ്ങളിലെ (ക്വർട്ടറിലെ ആദ്യത്തെ രണ്ടു മാസം) അയാളുടെ ബി ടു ബി ഇൻവോയ്‌സ്, ഡെബിറ്റ്/ക്രെഡിറ്റ് നോട്ട് തുടങ്ങി വിവരങ്ങൾ അപ്ലോഡ്/ഫർനിഷ് ചെയ്യാനുള്ള സൗകര്യമാണ്. ഇത് നിർബന്ധിത റിട്ടേൺ അല്ല. നിങ്ങളിൽനിന്ന് ഇന്ന് സാധനമോ സേവനമോ സ്വീകരിക്കുന്ന ആൾക്ക് അതാത് മാസം തന്നെ ഇന്പുട്ട് ടാക്സ് ആവശ്യമെങ്കിൽ മാത്രം ഐ എഫ് എഫ് മുഖാന്തരം ഇൻവോയിസുകൾ അപ്ലോഡ് ചെയ്താൽ മതി. മേൽ പറഞ്ഞ ആവശ്യം ഇല്ലെങ്കിൽ ഐ എഫ് എഫ് Nil ആയി ഫയൽ ചെയ്യേണ്ടതില്ല . ത്രൈമാസത്തിന്റെ അവസാന മാസം ഐ എഫ് എഫ് ന് പകരം ജി എസ് ടി ആർ 1 തന്നെയാണ് ഫയൽ ചെയ്യേണ്ടത്. നേരത്തെ ഐ എഫ് എഫ് വഴി അപ്ലോഡ് ചെയ്‌ത ഇൻവോയ്‌സുകൾ വീണ്ടും ജി എസ് ടി ആർ 1 വഴി അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല.. ഐ എഫ് എഫ് വഴി അപ്ലോഡ് ചെയ്യാവുന്ന ആകെ ഇൻവോയ്‌സ് തുക പരിധി പ്രതിമാസം 50 ലക്ഷം എന്നു നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും ഒന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ മാത്രമേ ഐ എഫ് എഫ് വഴി ഇൻവോയ്‌സ് സമർപ്പണം അനുവദിക്കുകയുള്ളൂ.

4  .ഐ എഫ് എഫ് വഴി അപ്‌ലോഡ് ചെയ്യുന്ന ഇൻവോയിസ്കൾ സ്വീകർത്താവിന് ഇൻപുട്ട് ലഭിക്കാൻ പര്യാപ്തമാണോ?

തീർച്ചയായും ലഭിക്കും. ഐ എഫ് എഫ് വഴി അപ്‌ലോഡ് ചെയ്യുന്ന ഇൻവോയ്സ്കളും ഡെബിറ്റ്, ക്രെഡിറ്റ് നോട്ടുകളും യഥാസമയം സ്വീകർത്താവിന്റെ 2 ,2 ബി എന്നിവയിൽ തൽസമയം പ്രതിഫലിക്കും. അതുപ്രകാരം ഇന്പുട്ട് ടാക്സ് അവർക്ക് ലഭ്യമാകുകയും ചെയ്യും.അതേസമയം ത്രൈമാസ റിട്ടേൺ ആണ് അവർ തെരഞ്ഞെടുത്തത് എങ്കിൽ, അതിൽ തന്നെ അവർ സെൽഫ് അസ്സമെന്റ് മെത്തേഡ് അല്ല തെരഞ്ഞെടുത്തത് എങ്കിൽ പ്രസ്തുത ഇൻവോയ്സ്കൾ ഐ എഫ് എഫ് വഴി അപ്‌ലോഡ് ചെയ്യണമെന്ന് നിർബന്ധമില്ല. മൂന്നാമത്തെ മാസത്തിൽ ഫയൽ ചെയ്യുന്ന ജി എസ് ടി ആർ 1 ന്റെ കൂടെ മാത്രം അപ്‌ലോഡ് ചെയ്താൽ മതിയാകും. കൂടാതെ ഐ എഫ് എഫ് വഴി നേരത്തെ അപ്‌ലോഡ് ചെയ്ത ഇൻവോയിസ്കൾ വീണ്ടും മൂന്നാമത്തെ മാസത്തിൽ ജി എസ് ടി ആർ 1, വഴി അപ്‌ലോഡ് ചെയ്യണമെന്ന് നിർബന്ധമില്ല.

5 .എന്താണ് പുതുതായി കാണുന്ന 6 എ ടേബിൾ?

6 എ ടേബിൾ എക്സ്പോർട്ട് ഉള്ള വ്യാപാരികൾ മാത്രം ഫയൽ ചെയ്താൽ മതി. ഇത് ജി എസ് ടി ആർ 1 ന്റെ ഭാഗമായുള്ള ഒരു ടേബിൾ ആണ്. എക്സ്പോർട്ട് ഇൻവോയിസ്കൾ ഈ ടേബിളിൽ ആണ് ഡിക്ലയർ ചെയ്യേണ്ടത്. ക്വാർട്ടറിൽ റിട്ടേൺ ഫയൽ ചെയ്യുന്ന വ്യാപാരികൾക്ക് സൗകര്യപ്രദമാകാൻ വേണ്ടിയാണ് ഇപ്പോൾ 6എ ടേബിൾ പ്രത്യേകം കൊടുത്തിട്ടുള്ളത്. അത്തരം വ്യാപാരികൾക്ക് ക്വാർട്ടറിലെ ആദ്യത്തെ രണ്ടു മാസം ജി എസ് ടി ആർ 1 ലഭ്യം ആയിരിക്കില്ല എന്നാൽ എക്സ്പോർട്ട് റീഫണ്ട് കിട്ടുന്നതിന് വേണ്ടി ഉള്ള ആവശ്യമായ ടേബിൾ ആണ് 6 എ.അതിനാൽ തന്നെ പ്രതിമാസ എക്സ് പോർട്ടിന് അനുസരിച്ച് റീഫണ്ട് കിട്ടാൻ ഈ ടേബിളിൽ എൻട്രി ചെയ്യേണ്ടതാണ്. എന്നാൽ ഈ ടേബിളിൽ എൻട്രി ചെയ്ത എക്സ്പോർട്ട് ഇൻ വോയിസ്കൾ വീണ്ടും പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ജി എസ് ടി ആർ 1 ലെ ടേബിൾ 6 എ യിൽ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല.

6  .ഐ എഫ് എഫ് ഇൻവോയ്‌സ് അപ്‌ലോഡ് ഇല്ലെങ്കിലും നിർബന്ധമായും നിൽ ആയി ഫയൽ ചെയ്യേണ്ടതുണ്ടോ ?

നിൽ ആയിട്ടോ അല്ലാതെയോ നിർബന്ധമായും ഐ എഫ് എഫ് ഫയൽ ചെയ്യേണ്ട ആവശ്യമില്ല.എന്നാൽ സ്വീകർത്താവിന് ഇൻപുട്ട് ലഭിക്കേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രം ഇൻവോയിസ് കൾ പ്രതിമാസ ഐ എഫ് എഫ് മുഖാന്തരം ഫയൽ ചെയ്യേണ്ടതാണ് . ഇങ്ങനെ ഫയൽ ചെയ്യുന്ന ഐ എഫ് എഫ് ഓൺലൈനായും ഓഫ്‌ലൈൻ ടൂൾ ഉപയോഗിച്ചും (വേർഷൻ 3.0.0) ഫയൽ ചെയ്യാവുന്നതാണ്.

7  . എല്ലാ മാസവും നികുതി അടയ്ക്കേണ്ടതുണ്ടോ?

ക്യു ആർ എം പി സ്കീം പ്രകാരം റിട്ടേൺ ഫയൽ ചെയ്യുന്നവർ

എല്ലാ മാസവും അവരുടെ ക്യാഷ് ലെഡ്ജറിൽ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഉള്ള ചലാൻ ഉപയോഗിച്ച് നികുതി അടയ്‌ക്കേണ്ടതാണ് . ആദ്യത്തെ രണ്ടുമാസത്തേക്ക് അതത് മാസം 25 ന് മുൻപായി നികുതി അടയ്ക്കേണ്ടതാണ്. അടക്കേണ്ട തുക സെൽഫ് അസ്സസ്മെന്റ് അല്ലെങ്കിൽ ഫിക്സഡ് സ* മെത്തേഡുകൾക്കനുസരിച്ച് 35% ,100%, അല്ലെങ്കിൽ അതിൽ സ്വയം കണക്കാക്കിയ തുക എന്നിങ്ങനെ ക്യു ആർ എം പി സ്കീമിൽ അവരവർ തിരഞ്ഞെടുത്ത രീതിക്കനുസരിച്ച് മാറി വരുന്നതാണ് . ഈ ചലാൻ ജി എസ് ടി പോർട്ടലിൽ സർവീസ് മെനു വിലെ (services) പേയ്‌മെന്റ് മെനുവിൽ ഉള്ള ക്രിയേറ്റ് ചലാൻ എന്ന മെനു വഴി ചലാൻ എടുത്തു വേണം അടക്കാൻ ( Services >Payment>Create challan>Monthly Payment for quarterly return.)

എന്നാൽ ക്യു ആർ എം പി സ്കീം പ്രകാരം ചില വ്യാപാരികൾക്ക് ചില മാസങ്ങളിൽ നികുതി അടക്കേണ്ട സാഹചര്യമില്ല. അത്തരം വ്യാപാരികൾ ആദ്യത്തെ രണ്ടു മാസം ഈ ചലാൻ ഉപയോഗിച്ച് തുക അടയ്ക്കേണ്ടതില്ല. വൈകി ഫയൽ ചെയ്യുന്ന അല്ലെങ്കിൽ 25 ന് ശേഷം ചലാൻ പ്രകാരം തുക അടയ്ക്കുന്നതിന് മേൽ വരുന്ന പലിശ മൂന്നാമത്തെ മാസത്തിലെ ജി എസ് ടി ആർ ആർ 3 ബി മുഖാന്തരം സ്വയം കണക്കാക്കി അടയ്ക്കാവുന്നതാണ്.

ജി എസ് ടി നികുതി സംവിധാനം കൂടുതൽ എളുപ്പവും ആകർഷകവും സുതാര്യവും ആക്കാനാണ് ഈ സ്കീം കൊണ്ട് വന്നത് എന്നാണ് പൊതുവെ പറയുന്നത്.

Also Read

പത്തോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം; അല്ലാത്തപക്ഷം പരിശോധനാവേളയിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ ലോഞ്ച് ചെയ്തു: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ സമർപ്പിക്കൽ എന്നിവ ഓൺലൈൻ വഴി സാധ്യമാകും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

Loading...