നിയമനിർമാണവും നിയമഭേദഗതികളും ജനങ്ങളുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാവണം

നിയമനിർമാണവും നിയമഭേദഗതികളും ജനങ്ങളുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാവണം

നിയമനിർമാണവും നിയമഭേദഗതികളും രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടിയാവരുത്, ജനങ്ങളുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാവണം. നിയമം നിർമിക്കുന്നതോ ഭേദഗതി ചെയ്യുന്നതോ ജനത്തിൻറെ നന്മക്കുവേണ്ടി മാത്രമായിരിക്കുകയും വേണം. നമ്മുടെ രാജ്യം ഒത്തിരി മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരുസമയമാണിത്. രാജ്യത്ത് പുതുതായി ഒത്തിരി നിയമങ്ങളും, ഉള്ള നിയമങ്ങളിൽ പ്രധാന മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നു. ധനബില്ലിന്റെ ഭാഗമായി രാജ്യത്തെ പ്രത്യക്ഷ, പരോക്ഷ നികുതി, കള്ളപ്പണ നിയന്ത്രണം,ധനകാര്യ വിപണികള്‍, കേന്ദ്ര റോഡ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങളില്‍ ഭേദഗതി. ജിഎസ്ടി, ബിനാമി, സെബി, റിസര്‍വ് ബാങ്ക് അടക്കമുള്ള നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും. മേക്ക് ഇന്‍ ഇന്ത്യ എന്ന അജന്‍ഡ മുന്നില്‍ കണ്ടുകൊണ്ടാണു നികുതി വ്യവസ്ഥയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത്. രാജ്യത്തു നിര്‍മ്മാണ പ്രവര്‍ത്തികള്‍ വര്‍ധിക്കേണ്ടതുണ്ടെന്നും ചെറുകിട, നാമമാത്ര സംരംഭങ്ങള്‍ക്കു കൂടുതല്‍ സൗകര്യം നല്‍കുന്നതാണ് ജിഎസ്ടിയിലെ മാത്രം അഞ്ചു ഭേദഗതികളെന്നും അറിയാൻ കഴിയുന്നു

പ്രളയ സെസ്

ഇന്ധന വിലവർധനയെത്തുടർന്നുള്ള വിലക്കയറ്റത്തിൽ ഞെരുങ്ങുന്ന ജനത്തിനു മേൽ സംസ്ഥാനം പ്രളയ സെസിന്റെ ഭാരം കൂടി അടിച്ചേൽപിക്കുകയാണ്. 1% മാത്രമുള്ള സെസ് വിലക്കയറ്റത്തിനു വഴിയൊരുക്കില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും യാഥാർഥ്യം അതല്ലെന്നാണ് വിപണി നൽകുന്ന സൂചന. പല വ്യാപാരസ്ഥാപനങ്ങളും ഉൽപന്നങ്ങൾക്കു സെസ് കൂടി ചേർത്ത പരമാവധി ചില്ലറ വിൽപന വില (എംആർപി) രേഖപ്പെടുത്തിക്കഴിഞ്ഞു. ഗൃഹോപകരണ സാധനങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്ന ഓണക്കാല വിപണിയെയാണ് ഇതു സാരമായി ബാധിക്കുക.

വേജ് കോഡ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സോഷ്യൽ കോഡ്, സുരക്ഷാ കോഡ്

കേന്ദ്രത്തിലെ 42 തൊഴിൽ നിയമങ്ങൾ, സംസ്ഥാനങ്ങളിലെ നൂറിലധികം നിയമങ്ങൾ എന്നിവ ഏകീകരിച്ച് 4 കോഡുകളായാണു പുതിയ നിയമം വരുന്നത്.വേതനവ്യവസ്ഥകൾ പറയുന്ന വേജ് കോഡ്, വ്യവസായബന്ധം വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹികസുരക്ഷ പരാമർശിക്കുന്ന സോഷ്യൽ കോഡ്, തൊഴിലാളി – ഫാക്ടറി സുരക്ഷ വിവരിക്കുന്ന സുരക്ഷാ കോഡ് എന്നിവയാണ് പുതുതായി വരാൻപോകുന്ന നിയമങ്ങൾ. അസംഘടിത മേഖലയിലുള്‍പ്പെടെ മിനിമം വേതനം ഉറപ്പാക്കുന്ന ഈ ബില്ല് നിലവിലുള്ള വേതന, ബോണസ്് ചട്ടങ്ങളിലെ പ്രസക്ത വകുപ്പുകള്‍ ചേര്‍ത്താണ് തയ്യാറാക്കിയിരിക്കുന്നത്. അവതരിപ്പിച്ച ബില്ലില്‍ തൊഴിലാളികളുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് രാജ്യ വ്യാപകമായി ഏകീകൃത അടിസ്ഥാന വേതന നിരക്ക് നിശ്ചയിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും കുറഞ്ഞ വേതന നിരക്ക് നിശ്ചയിക്കാം. എന്നാല്‍ കുറഞ്ഞ വേതനം അടിസ്ഥാന വേതന നിരക്കിനേക്കാള്‍ കുറയാന്‍ പടില്ല. ശമ്പളം കൃത്യസമയത്ത് നല്‍കുന്നത് സംബന്ധിച്ച വിഷയങ്ങളും ഈ ബില്ലിന്റെ പരിധിയില്‍ വരും. നിയമപ്രകാരം ചട്ടം പാലിക്കുന്നതില്‍ വീഴ്ച്ച് വരുത്തുന്ന തൊഴിലുടമകള്‍ക്ക് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. നിശ്ചിത വേതനത്തില്‍ കുറവു വേതനം നല്‍കുക, വ്യവസ്ഥകള്‍ ലംഘിക്കുക തുടങ്ങിയ വീഴ്ചകള്‍ക്കാണ് പിഴ. വീഴ്ചയുടെ ഗൗരവത്തിനനുസരിച്ച 50,000 രൂപ പിഴ മുതല്‍ ശിക്ഷയുടെ തോത് തുടങ്ങുന്നു. വീഴ്ച ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്നു മാസം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

വിവരാവകാശ (ഭേദഗതി) ബിൽ

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷണർമാരുടെ കാലാവധിയും വേതനവ്യവസ്ഥയും തീരുമാനിക്കാനുള്ള  അധികാരമത്രയും കേന്ദ്ര സർക്കാരിന്റേതാക്കി മാറ്റുന്നപുതിയ ബില്ലായ  വിവരാവകാശ (ഭേദഗതി) ബിൽ പുതിയ മാറ്റത്തിനു വഴി തെളിയിക്കും. മുഖ്യ വിവരാകാശ കമ്മീഷനെ വ്യവസ്ഥാപിതമാക്കുന്നതിനും വിവരാകാശ നിയമത്തിന്റെ വ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് നിയമഭേദഗതി. നിയമത്തിലെ 13,16,27 വകുപ്പുകളാണ് ഭേദഗതി ചെയ്തത്.

ആധാറും ഭേദഗതിയും

ആധാറും അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളുടെ ഭേദഗതി വരുത്താനുമായുള്ള ബില്ലിന് അംഗീകാരം നല്‍കി. ആധാര്‍ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സബ്‌സിഡി വിതരണം സാധ്യമാക്കാനുപകരിക്കുന്ന ഭേദഗതിയാണിതെന്ന് അറിയാൻ കഴിയുന്നു. രാജ്യത്ത് നിലവിലുള്ള 128 ആധാര്‍കാര്‍ഡുകളിലൂടെ സബ്‌സിഡികള്‍ ബന്ധപ്പെടുത്തണമെന്ന നിരവധി സംസ്ഥാനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയാൻ കഴിയുന്നു. ഈ നടപടിയിലൂടെ അനര്‍ഹരായവര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് തടയാന്‍ സാധിക്കുമെന്നും അറിയാൻ കഴിയുന്നു.

ദേശീയ വിദ്യാഭ്യാസ നയം

സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും നമ്മുടെ രാജ്യത്തെ ഒരു ചലനാത്മക സമൂഹമാക്കി പരിപോഷിപ്പിക്കുന്നതുമായ ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സന്പ്രദായമാണു ദേശീയ വിദ്യാഭ്യാസ നയം 2019 വിഭാവനം ചെയ്യുന്ന പുതിയ നിയമത്തിനും തുടക്കം കുറിച്ചു.

അന്തര്സംസ്ഥാന നദീജല, നദീതട ഭേദഗതി

അന്തര്‍സംസ്ഥാന നദീജല, നദീതട തര്‍ക്കപരിഹാരത്തിനു ഒറ്റ ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള ഭേദഗതി ബില്ല് അവതരിപ്പിച്ചു. 1956ലെ അന്തര്‍സംസ്ഥാന നദീജല തര്‍ക്ക നിയമം ഭേദഗതി ചെയ്യുന്നതാണീ ബില്ല്.  ഇതിലൂടെ നദീജല തര്‍ക്കത്തിലെ വിധിനിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കുകയും നിലവിലെ സംവിധാനം കൂടുതല്‍ കരുത്തുറ്റതുമാക്കാം

മെഡിക്കൽ കമ്മീഷൻ ബിൽ

ലോക്സഭ പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ  ബില്ലിലെ വ്യവസ്ഥയനുസരിച്ച്, നാഷണൽ എക്സിറ്റ് ടെസ്റ്റ് എന്ന പേരിൽ നടത്തുന്ന അവസാന വർഷ എംബിബിഎസ് പരീക്ഷയായിരിക്കും പ്രാക്‌ടീസ് ലൈസൻസ് നൽകുന്നതിനു മാനദണ്ഡമായി സ്വീകരിക്കുക. ബില്‍ പ്രകാരം എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.പ്രാഥമിക ശുശ്രൂഷയ്ക്ക് ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ നിയന്ത്രിത ലൈസന്‍സ് നല്‍കും, മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാകും എന്നിവയാണ് ബില്ലിലെ വ്യവസ്ഥകള്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ബില്ലില്‍ പറയുന്നുണ്ട്. ആയുഷ് , ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസ്സായി അലോപ്പതി ചികിത്സ നടത്താം എന്ന വ്യവസ്ഥ ബില്ലില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.

മനുഷ്യാവകാശ സംരക്ഷണ നിയമഭേദഗതി ബിൽ

മനുഷ്യാവകാശ സംരക്ഷണ നിയമഭേദഗതി ബില്ലും  ലോക്സഭ പാസാക്കി. നാലു ഭേദഗതികളാണു പ്രധാനമായും ഉള്ളത്. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെ കാലാവധി അഞ്ചു വർഷത്തിൽനിന്നു മൂന്നു വർഷമായി കുറയും. സർക്കാരിനു വേണമെങ്കിൽ കമ്മീഷനു മറ്റൊരു ടേം കൂടി നൽകാം. ദേശീയ കമ്മീഷനിൽ റിട്ടയർ ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസും, സംസ്ഥാന കമ്മീഷനുകളിൽ റിട്ടയർ ചെയ്ത ഹൈക്കോടതി ചീഫ് ജസ്‌റ്റീസുമാരുമായിരുന്നു തലപ്പത്തു നിയമിതരായിരുന്നത്. ഭേദഗതി പ്രകാരം സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും റിട്ടയർ ചെയ്ത ഏതു ജഡ്ജിക്കും അധ്യക്ഷനാകാം.

മുത്തലാഖ് നിരോധ ബിൽ

ഏറെ എതിര്‍പ്പുകള് നേരിട്ട മുത്തലാഖ് നിരോധ ബില്ലും  പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അംഗീകരിച്ചു. ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല് കുറ്റമാണെന്ന് ബില് വ്യവസ്ഥചെയ്യുന്നു. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വന്നത്. ഇതോടെ മുത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറി. ജൂലൈ 25 ന് മുത്വലാഖ് ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

പോക്സോ നിയമ ഭേദഗതി

പോക്‌സോ നിയമ ഭേദഗതിയ്ക്ക് അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്ല്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അറിയാൻ കഴിയുന്നു. പതിനാല് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവര്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതാണ് പോക്‌സോ നിയമ ഭേദഗതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നത്.

നിയമ വിരുദ്ധ പ്രവര്ത്തന നിരോധന നിയമം

നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം കൂടുതല് ശക്തമാക്കാനുള്ള യുഎപിഎ ബില്ലിന് അംഗീകാരം , നിലവില്‍ ഗ്രൂപ്പുകളേയോ സംഘടനകളേയോ മാത്രമേ ഭീകര സംഘടന എന്ന് മുദ്ര കുത്താനാകുകയുളളൂ. പുതിയ ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വ്യക്തിയെ ഭീകരനായി പരിഗണിക്കാനുള്ള അധികാരം ലഭിക്കും. ഒപ്പം എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലിന് ഭീകരനെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരവും ബില്ലിൽ നല്‍കുന്നുണ്ട്.

മോട്ടോര് വാഹന ബിൽ

റോഡുകളിലെ നിയമലംഘനത്തിന് കര്ശന നടപടികള് നിര്‍ദ്ദേശിക്കുന്ന മോട്ടോര് വാഹന ബിൽ രാജ്യസഭ പാസാക്കി, വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴ നല്‍കേണ്ടിവരും. പ്രായപൂർത്തിയെത്താത്തവർ  വാഹനം ഓടിച്ച് അപകടം ഉണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട് ഇത് കേവലം ഒരു മോട്ടോര്‍ വാഹന ഭേദഗതി ബില്ലായി കാണുന്നില്ലെന്നാണ് അറിയാൻ കഴിയുന്നുത്. ഇത് അപകടങ്ങളില്‍ കുറവുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.

ജമ്മു കശ്മീര്സംവരണ ബിൽ

ജമ്മു കശ്മീര്‍ സംവരണ ബില്ലിന് അംഗീകാരം നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലാണ് കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചത്. ജമ്മു കശ്മീരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് സംവരണം നല്‍കാനാണ് ബില്‍ ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ സംരക്ഷണ ഭേദഗതി ബിൽ

ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പന തടയാനും വ്യാജ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഉപഭോക്തൃ സംരക്ഷണ ഭേദഗതി ബില്ല് ലോകസഭ പാസാക്കി.  വ്യാജ ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമ നടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് എംപിമാരുടെ ആവശ്യം. ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ തട്ടിപ്പിനിരയാകുന്ന ഉപഭോക്താവിന്റെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ദേശീയ,സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിക്കും. ഉല്‍പന്നത്തിന്റെ അളവ്, ഗുണ നിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവര്‍ക്കെതിരെ ഉപഭോക്താവിനു പരാതി നല്‍കാം. അതോടൊപ്പം ഉല്‍പന്നത്തിലെ പിഴവു മൂലം ഉപഭോക്താവിന് പരുക്കേറ്റാല്‍ ഉല്‍പാദകര്‍ക്ക് ജയില്‍ ശിക്ഷയും ഒപ്പം പിഴയും ഈടാക്കും. വ്യാജ ഉല്‍പന്നങ്ങള്‍ സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. എന്നാല്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ദേശീയ ചികിത്സാ ആയോഗ് ബിൽ

ദേശീയ ചികിത്സാരംഗത്ത് ശക്തമായ നയരൂപീകരണത്തിന്റെ ഭാഗമായി ദേശീയ ചികിത്സാ ആയോഗ് ബില്ലിൽ ദേശീയ ചികിത്സ ആയോഗായിരിക്കും ഇനി ദേശീയ മെഡിക്കൽ കൗൺസിലിന്റെ പ്രവർത്തനം ഏറ്റെടുക്കുക .മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ബില്ല് കൊണ്ടുവരുമെന്നും അറിയുന്നു . നിലവിൽ ദേശീയ മെഡിക്കൽ കൗൺസിലിന്റെ സ്ഥാനത്ത് ബോർഡ് ഓഫ് ഗവർണറാണ് ഭരണം നിർവഹിക്കുന്നത്

ഡാം സുരക്ഷ

ഡാം സുരക്ഷയ്ക്ക് ദേശീയ, സംസ്ഥാന സമിതികള്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ല് ലോക്‌സഭ പാസാക്കി. ഡാമുകളുടെ ഉടമസ്ഥത സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം കവര്‍ന്നെടുക്കില്ലെന്നും എന്നാല്‍ കാലപ്പഴക്കമേറിയ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാനുളള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ബില്‍ അവതരിപ്പിച്ച കേന്ദ്ര ജലമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വ്യക്തമാക്കി. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടതു പ്രളയമുണ്ടാക്കിയെന്നും അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്ത് പഴക്കമേറിയ ഡാമുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.


വാലാബാഗ് സ്മാരക നിയമം

വാലാബാഗ് സ്മാരക നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ബിൽ ലോക്സഭ പാസാക്കി. ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ കൊണ്ടു വന്ന നിയമമാണ് ഇത്. സ്മാരക ട്രസ്റ്റിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥിരം മെംബർ ആകുന്ന വകുപ്പാണ് ഭേദഗതി ചെയ്തത്.

സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും

സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടു പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമ ഉപയോഗത്തിനുള്ള ദേശീയ നയത്തിന്റെ കരടു വിജ്ഞാപനമായി പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷനൽ റിസോഴ്സ് എഫിഷ്യൻസി അതോറിറ്റി ഈ വർഷം അവസാനത്തോടെ രൂപീകരിക്കാനാണു നയത്തിലെ പ്രധാന നിർദേശം നയം ഫലപ്രദമായി നടപ്പാക്കിയാൽ നിർമാണ രംഗത്തു മാത്രം 6,080 കോടി രൂപ ലാഭിക്കാമെന്നാണു കണക്കുകൂട്ടൽ. അലുമിനിയം മേഖലയിൽ 360 ലക്ഷം ബാരൽ ക്രൂഡ് ഓയിലിനു തുല്യമായ ഊർജം ലാഭിക്കാം. വ്യവസായ മേഖലയുടെ വളർച്ചയ്ക്കു പ്രകൃതിവിഭവങ്ങളുടെ ലഭ്യതയുറപ്പാക്കാം. പരിസ്ഥിതി പ്രത്യാഘാതങ്ങൾ കുറയ്ക്കൽ, പുനരുപയോഗ മേഖലയിൽ കൂടുതൽ തൊഴിൽ തുടങ്ങിയവയും നേട്ടങ്ങളാണ്.

ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്

കടക്കെണിയിലായ കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. കടക്കെണിയിലായ കമ്പനികൾ അടച്ചുപൂട്ടുകയല്ല സർക്കാരിന്റെ ലക്ഷ്യമെന്നു ബിൽ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി

കേന്ദ്രത്തിലെ 42 തൊഴിൽ നിയമങ്ങൾ, സംസ്ഥാനങ്ങളിലെ നൂറിലധികം നിയമങ്ങൾ എന്നിവ ഏകീകരിച്ച് 4 കോഡുകളായാണു പുതിയ നിയമം, ദേശീയ വിദ്യാഭ്യാസ നയം,  അന്തര്‍സംസ്ഥാന നദീജല, നദീതട നിയമ ഭേദഗതി,  ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ,  പോക്‌സോ നിയമ ഭേദഗതി, യുഎപിഎ ബിൽ, മോട്ടോര് വാഹന ബിൽ, ജമ്മു കശ്മീര്‍ സംവരണ ഉപഭോക്തൃ സംരക്ഷണ ഭേദഗതി, ചികിത്സാ ആയോഗ് ബിൽ, മുത്തലാക്ക് ബിൽ, വിവരാവകാശ നിയമ ഭേദഗതി, മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്. തുടങ്ങിയ നിയമങ്ങളെല്ലാം ജനങ്ങൾക്ക് പ്രയോജനപ്പെടുംമെന്നു കരുതാം.

Also Read

ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

പത്തോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം; അല്ലാത്തപക്ഷം പരിശോധനാവേളയിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

പത്തോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം; അല്ലാത്തപക്ഷം പരിശോധനാവേളയിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

പത്തോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം; അല്ലാത്തപക്ഷം പരിശോധനാവേളയിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ ലോഞ്ച് ചെയ്തു: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ സമർപ്പിക്കൽ എന്നിവ ഓൺലൈൻ വഴി സാധ്യമാകും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

Loading...