ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷ കലുഷിതം

ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷ കലുഷിതം

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷ കലുഷിതമായി. പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരാണ് കൊലപ്പെട്ടത്. തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബാലാകോട്ടില്‍ നൂറിലധികം പേരെ കൊലപ്പെടുത്തി. ഇതോടെ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ യുദ്ധത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ് പാകിസ്താന്‍ സൈന്യം അറിയിച്ചത്. പാകിസ്താന്റെ ഒരു വിമാനം വെടിവച്ചിട്ടുവെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു. കശ്മീരില്‍ വിമാന നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം. സമാനമായ രീതിയില്‍ പാകിസ്താനിലെ അതിര്‍ത്തി നഗരങ്ങളില്‍ അവരും വിമാന നിരോധനം പ്രഖ്യാപിച്ചു. കശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇതോടെ ശക്തമായ യുദ്ധത്തിനുള്ള ഒരുക്കമാണെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു.

രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടുവെന്ന് പാക് സൈന്യം അവകാശപ്പെട്ടു. ഒരു ഇന്ത്യന്‍ പൈലറ്റിനെയും അറസ്റ്റ് ചെയ്തുവെന്ന് അവര്‍ പറയുന്നു. തങ്ങളുടെ അതിര്‍ത്തിയില്‍ കടന്ന ഇന്ത്യന്‍ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് പാകിസ്താന്‍ പറുയന്നു. എന്നാല്‍ പാകിസ്താന്റെ വാദം ഇന്ത്യ തള്ളി. തങ്ങളുടെ പൈലറ്റിന്റെ അറസ്റ്റ് ചെയ്തുവെന്ന പാകിസ്താന്‍ വാദം കള്ളമാണെന്ന് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു. തങ്ങളുടെ എല്ലാ പൈലറ്റുമാരും ഇവിടെ ഉണ്ടെന്നും സൈന്യം വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന് ശക്തമായ ഒരു സര്‍പ്രൈസ് തരുമെന്ന് പാക് സൈനിക ജനറല്‍ ആസിഫ് ഗഫൂര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും പാകിസ്താന്‍ അവകാശപ്പെട്ടു. തങ്ങള്‍ വെടിവച്ചിട്ട ഒരു വിമാനം ഇന്ത്യയിലാണ് വീണതെന്നും പാകിസ്താന്‍ പറയുന്നു.

അതേസമയം, പാക് വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന പാക് വിമാനമാണ് തകര്‍ത്തത്. ഏഴ് കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നിരുന്നു മൂന്ന് പാക് വിമാനങ്ങള്‍. അതില്‍ ഒന്ന് വെടിവച്ചിട്ടുവെന്നും സൈന്യം അറിയിച്ചു. കശ്മീരിലും പഞ്ചാബിലും ഇന്ത്യ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായിട്ടാണ് വിമാന നിരോധനം പ്രഖ്യാപിച്ചത്. കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങള്‍ അടച്ചു. സമാനമായ നടപടി പാകിസ്താനും സ്വീകരിച്ചു. പാകിസ്താന്‍ അതിര്‍ത്തി നഗരങ്ങളില്‍ വിമാനം പറക്കരുതെന്ന പാക് സൈന്യം അറിയിച്ചു. കൂടാതെ വിമാനത്താവളങ്ങള്‍ അടയ്ക്കുകയും ചെയ്തു. അതിനിടെ പാകിസ്താന്‍ ഊര്‍ജ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. സൈന്യത്തിന് ആവശ്യമായ എണ്ണ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം. പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ക്ക് മതിയായ എണ്ണയില്ലെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള ദില്ലിയെ യോഗത്തിന് തിരിച്ചു. വിജ്ഞാന്‍ ഭവനിലെ പരിപാടി വെട്ടിച്ചുരുക്കിയാണ് മോദി യോഗത്തിന് പുറപ്പെട്ടത്. പാകിസ്താന് ഇനിയും ശക്തമായ തിരിച്ചടി ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. എല്ലാ അര്‍ധസൈനിക വിഭാഗത്തിന്റെയും മേദാവികളുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ യുദ്ധസാഹചര്യം അന്താരഷ്ട്ര വിമാന സര്‍വീസുകളെ ബാധിച്ചു. ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മറ്റു ചില വിമാനങ്ങള്‍ പുറപ്പെട്ട വിമാനത്താവളങ്ങളില്‍ തന്നെ തിരിച്ചിറങ്ങി. സാഹചര്യങ്ങള്‍ ശാന്തമായ ശേഷമാകും ഇന്ത്യ-പാക് അതിര്‍ത്തി വഴിയുള്ള സര്‍വീസ് പുനരാരംഭിക്കുക.

Also Read

ഡയറക്ട് സെല്ലിംഗിന്‍റെ മറവിൽ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക പിഴവുകൾ: നികുതി റിട്ടേൺ ഫയൽ ചെയ്യാനാകാതെ നികുതിദായകർ നിരാശയിൽ

ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക പിഴവുകൾ: നികുതി റിട്ടേൺ ഫയൽ ചെയ്യാനാകാതെ നികുതിദായകർ നിരാശയിൽ

ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക പിഴവുകൾ: നികുതി റിട്ടേൺ ഫയൽ ചെയ്യാനാകാതെ നികുതിദായകർ നിരാശയിൽ

ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

പത്തോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം; അല്ലാത്തപക്ഷം പരിശോധനാവേളയിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ പുറത്തിറക്കി: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ എന്നിവ ഇനി ഓൺലൈൻ വഴി.

പുതിയ നോട്ടറി പോർട്ടൽ ലോഞ്ച് ചെയ്തു: പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ, പുതുക്കലുകൾ, പ്രാക്ടീസ് ഏരിയ മാറ്റങ്ങൾ, വാർഷിക റിട്ടേണുകൾ സമർപ്പിക്കൽ എന്നിവ ഓൺലൈൻ വഴി സാധ്യമാകും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

Loading...