വൈദ്യുതി താരിഫ്: അഭിപ്രായങ്ങൾ 27 വരെ കമ്മീഷനെ അറിയിക്കാം
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2020 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31വരെയുള്ള കാലയളവിൽ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെയും മറ്റ് തത്പരകക്ഷികളുടെയും അഭിപ്രായം തേടുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് താരിഫ് നിരക്കുകൾ നിശ്ചയിക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 27നകം എത്തിക്കണം. കൂടുതൽ വിവരങ്ങൾ www.erckerala.org ൽ ലഭിക്കും.