പെന്‍ഷന്‍ പദ്ധതികള്‍: മാധ്യമപ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെയും ശ്രദ്ധയ്ക്ക്
പത്രപ്രവര്‍ത്തക/ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംശദായം അടയ്ക്കുന്നവര്‍, നിലവില്‍ പത്രപ്രവര്‍ത്തകരായി/ പത്രപ്രവര്‍ത്തകേതര ജീവനക്കാരായി തുടരുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടി, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ആധികാരിക രേഖ വര്‍ഷത്തില്‍ ഒരിക്കല്‍ വകുപ്പില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട് (ബഹു. ഡയറക്ടറുടെ 19/2/2020ലെ എച്ച്2/34/2020/ഐ & പി ആര്‍ നമ്പര്‍ പരിപത്രം).
സ്ഥാപനത്തിന്റെ ഓഫീസ് മുദ്ര പതിച്ച, തൊട്ടുമുമ്പു ലഭിച്ച പേസ്ലിപ്പ് അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേരും ഔദ്യോഗിക മുദ്രയും ഉള്ള തൊഴില്‍ സര്‍ട്ടിഫിക്കറ്റ് (Authorised Last pay slip/Employment certificate) ആണ് നല്‍കേണ്ടത്.
എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക 4/5/2021 ലെ GO (Rt) No. 73/2021/I & PR, GO (Rt) No. 74/2021/I & PR എന്നിവയില്‍ ലഭ്യമാണ്
നിലവില്‍ ഓണ്‍ലൈന്‍ (പെന്‍ഷന്‍ സോഫ്റ്റ് വെയര്‍) വഴിയാണ് അംശദായം അടയ്ക്കുന്നത് എന്നതിനാല്‍ മേഖലാ/ജില്ലാ ഓഫീസ് മുഖേന അടവ് അംഗീകരിക്കുന്നതിന് വേണ്ടി ഓണ്‍ലൈനില്‍ രേഖ അപ് ലോഡ് ചെയ്യാവുന്നതാണ്
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...