സംരംഭകർക്കായി 15 ദിവസത്തെ സൗജന്യ പരിശീലനം: ജനുവരി 15 അവസാന തീയതി കൈവിടരുത്!
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി : ജനുവരി 15 അവസാന തീയതി
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം തൃശ്ശൂരില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി ജനുവരി - ഫെബ്രുവരി മാസങ്ങളിലായി സംഘടിപ്പിക്കുന്നു.
ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ വിവിധ അനുമതികള്‍, ലൈസന്‍സുകള്‍, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. പരിശീലനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന വ്യവസായശാലകള്‍ സന്ദര്‍ശിക്കും.
ഭക്ഷണം, സ്റ്റഡി മെറ്റീരിയല്‍സ് ട്രെയിനിങ് ഫീസ് എന്നിവ ജില്ലാ വ്യവസായ കേന്ദ്രം വഹിക്കുന്നതാണ്.
പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം ജനുവരി 15 വൈകീട്ട് 4 നകം തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360847, 9946337386.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...