ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഒരു മാസത്തിനുള്ളില്‍ 10 ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്ന് ധനമന്ത്രി
ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഒരു മാസത്തിനുള്ളില്‍ 10 ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു.
ചെക്ക്ബുക്കിന് മാത്രമാണ് ജിഎസ്ടി നികുതിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നു. മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചു. തൈര്, ലസ്സി, വെണ്ണ, പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ജൂലൈ 18 മുതലാണ് ഇത്തരം പാക്കേജ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം നിരക്കില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയത്. ഐ.സി.യു ഒഴികെ 5,000 രൂപയിലധികം വിലവരുന്ന ആശുപത്രി മുറിയുടെ ഉപയോഗത്തിനും നികുതി ചുമത്തിയിട്ടുണ്ട്.