ക്രെഡിറ്റ് സ്കോറുകളെ കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉടനടി പരിഹരിക്കാനുള്ള സേവനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
മിക്ക ആളുകള്‍ക്കും ക്രെഡിറ്റ് സ്കോറുകള്‍ സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ക്രെഡിറ്റ് സ്കോറുകളെ കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉടനടി പരിഹരിക്കാനുള്ള സേവനവുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനികളെ സെന്‍ട്രല്‍ ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്കീമിന് കീഴില്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. നിലവില്‍, നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനികളാണ് ഇന്ത്യയില്‍ ഉള്ളത്. ഇക്വിഫാക്സ്, എക്സ്പീരിയന്‍, ട്രാന്‍സ് യൂണിയന്‍ സിബില്‍, സിആര്‍ഐഎഫ് എന്നിവയാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനികള്‍. ഇവയെ ക്രെഡിറ്റ് ബ്യൂറോകളെന്നും അറിയപ്പെടാറുണ്ട്.
ഇത്തരം ക്രെഡിറ്റ് ബ്യൂറോക്കെതിരെയുളള പരാതികള്‍ പരിഹരിക്കാന്‍ ഉപഭോക്താക്കള്‍ക്കായി ചിലവ് രഹിത ബദല്‍ പരിഹാര മാര്‍ഗ്ഗങ്ങളും ആര്‍ബിഐ നടപ്പാക്കും. കഴിഞ്ഞ ദിവസം അവസാനിച്ച ധന നയ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്