ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ
കെ വൈസി രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കും, ബാങ്കുകള്‍ക്കും പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളില്‍ മാറ്റങ്ങളില്ലെങ്കില്‍ ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ അറിയിച്ചിട്ടുള്ളത്. ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ അറിയിപ്പ്.
കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ ശാഖകളില്‍ നേരിട്ട് എത്തണമെന്നാണ് ബാങ്കുകളുടെ നിബന്ധന. എന്നാല്‍, ഡിജിറ്റലായി രേഖകള്‍ നല്‍കിയിട്ടും പലരുടെയും ബാങ്കുകള്‍ പരിഗണിക്കാത്തത് വലിയ തോതില്‍ പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെയാണ്, കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് ബാങ്ക് വ്യക്തത വരുത്തിയത്. ഇ-മെയില്‍, മൊബൈല്‍ ഫോണ്‍, എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ്, കത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്ന് മുഖാന്തരം ഉപഭോക്താക്കള്‍ക്ക് കെവൈസി രേഖകള്‍ പുതുക്കാവുന്നതാണ്. രേഖകള്‍ സമര്‍പ്പിച്ചാല്‍ രണ്ട് മാസത്തിനുള്ളിലാണ് ബാങ്ക് ഇത് സംബന്ധിച്ച വെരിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കുക.