ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
പല വായ്പ ആപ്പുകളും ഉപയോക്താക്കളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ ഇത്തരം ആപ്പുകള്‍ ഒരു കാരണവശാലും വായ്പയെടുക്കുന്നവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായ്പ ആപ്പുകള്‍ ഫോണിലെ ഫയലുകള്‍, കോണ്‍ടാക്‌ട് ലിസ്റ്റ്, കോള്‍ വിവരങ്ങള്‍ എന്നിവ ഒരു കാരണവശാലും പരിശോധിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിര്‍ദ്ദേശം.
ഉപയോക്താവിന്റെ ഫോണിലെ ക്യാമറ, മൈക്ക്, ലൊക്കേഷന്‍ എന്നിവ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. നിലവില്‍, ഉപയോക്താക്കള്‍ക്ക് വായ്പകളില്‍ നിന്ന് പിന്മാറാനുള്ള അവസരമില്ല. എന്നാല്‍, പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഉപയോക്താക്കള്‍ക്ക് അധിക ബാധ്യതയില്ലാതെ പിന്മാറാനുള്ള കൂളിംഗ് ഓഫ് ടൈം ഏര്‍പ്പെടുത്തുന്നുണ്ട്.