അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും പിന്‍ വലിക്കുന്നതിനുമുള്ള പരിധി കഴിഞ്ഞവരെ തേടി ആദായ നികുതി വകുപ്പ്
സാധാരണ സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല. എന്നാല്‍ നികുതി വലയത്തില്‍ വരാതിരിക്കാന്‍ സാമ്ബത്തിക വര്‍ഷത്തില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പരിധിയുണ്ട്.
ഒരു വ്യക്തി 2 ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാട് ഒരു ദിവസം നടത്താന്‍ പാടില്ല. ഇതുപോലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലും ആദായ നികുതിയുടെ നിയന്ത്രണങ്ങളുണ്ട്.
ബാങ്കിലെ നിിശ്ചിത പരിധി കടന്നുള്ള ഇടപാടുകള്‍ക്ക് ബാങ്കുകളും പോസ്റ്റ് ഓഫീസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് തയ്യാറാക്കേണ്ടതുണ്ട്. നിക്ഷേപവും പിന്‍വലിക്കലും കൂടാതെ ഓഹരികള‍്‍ വാങ്ങുന്നതും മ്യൂച്വല്‍ ഫണ്ട്, ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ ഇടപാട് 10 ലക്ഷത്തില്‍ കൂടിയാല്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം. ഒന്നോ ഒന്നിലധികം അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകള്‍ പരിധി കഴിഞ്ഞാലും പ്രശ്‌നമാണ്. തുടര്‍ നടപടിയായി ഈ തുകയുടെ ഉറവിടം സംബന്ധിച്ചും നികുതി അടച്ചിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ നികുതി ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. കറന്റ് അക്കൗണ്ടില്‍ ഈ തുക 50 ലക്ഷമാണ്.
ബാങ്കില്‍ നിക്ഷേപത്തിന് ചില പരിധികള്‍ കടന്നാല്‍ ആദായ നികുതി വകുപ്പിനെ നിക്ഷേപമുള്ള ധനകാര്യ സ്ഥാപനം അറിയിക്കും. സ്ഥിര സ്ഥിരനക്ഷേപത്തിന്റെ പരിധി 10 ലക്ഷത്തിലധികം ആയാല്‍ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപ കടന്നാലും ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിക്കണം. ബാങ്കിനൊപ്പം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, സഹകരണ ബാങ്കുകളിലെ നിക്ഷേപം എന്നിവയ്ക്കും ഇത് ബാധകമാണ്.
30 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നാല്‍ ആദായ നികുതി നോട്ടീസ് ലഭിക്കും. 30 ലക്ഷം രൂപയ്ക്ക് മുകളില്‍ സ്റ്റാമ്ബ് ഡ്യൂട്ടിയുള്ള വസ്തു ഇടപാടുകള്‍ നടന്നാല്‍ ഇക്കാര്യം രജിസ്ട്രാര്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണം.