വരുന്ന പൊതുബജറ്റില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന 5 പ്രധാന ആദായ നികുതി നിയമങ്ങൾ
വരുന്ന പൊതുബജറ്റില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന 5 പ്രധാന ആദായ നികുതി നിയമങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
80-സി പരിധി ഉയര്‍ത്തുക
നികുതി ആനുകൂല്യം നേടുന്നതിനായി ആദായ നികുതി നിയമത്തിലെ 80-സി ചട്ടം ബഹുഭൂരിപക്ഷം നികുതി ദായകരും ഉപയോഗപ്പെടുത്തുന്നുണ്ട്. പി.പി.എഫ്/ ഇ.പി.എഫ്/ ഇ.എല്‍.എസ്.എസ്/ എന്‍.എസ്.സി/ എന്‍.പി.എസ്/ എസ്.എസ്.വൈ എന്നീ ജനപ്രിയ നിക്ഷേപമാര്‍ഗങ്ങളിലൊക്കെയും 80-സി പ്രയോജനപ്പെടുത്തി നികുതി ലാഭിക്കാം. നിലവില്‍ 80-സിയിലൂടെ 1.5 ലക്ഷം രൂപ വരെ വാര്‍ഷികമായി നികുതി ഇളവ് നേടാനാകും.
അടിസ്ഥാന വരുമാന പരിധി ഉയര്‍ത്തുക
നികുതി ബാധകമാകുന്നതിനുള്ള അടിസ്ഥാന വരുമാന പരിധി 5 ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്ന് മിക്ക സാമ്ബത്തിക വിദഗ്ധര്‍ പൊതുവേ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ പുതിയ/ പഴയ നികുതി സമ്ബ്രദായങ്ങളില്‍ വാര്‍ഷികമായി 2.5 ലക്ഷം രൂപ വരെ നേടുന്നവരെയാണ് ഒഴിവാക്കിയിട്ടുള്ളത്. മുന്‍കാലങ്ങളിലെ വിവിധ മാറ്റങ്ങളിലൂടെ 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഫലത്തില്‍ നികുതി ബാധ്യത ഒഴിവാക്കിയെടുക്കാനാകും.
80-ഡി ഉയര്‍ത്തുക
മഹാമാരിക്ക് ശേഷം എല്ലാ രോഗങ്ങളും കവര്‍ ചെയ്യുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ക്കും ഉയര്‍ന്ന തുക പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പോളിസികള്‍ക്കുമുള്ള താത്പര്യം വര്‍ധിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ ചട്ടം 80-ഡി പ്രകാരം കൂടുതല്‍ നികുതി നേട്ടം ഇത്തവണത്തെ ബജറ്റില്‍ ലഭ്യമാക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
ഭവന വായ്പയില്‍ കൂടുതല്‍ നികുതി ആനുകൂല്യം
ഭവന വായ്പയുടെ മുതല്‍ തുകയിലേക്കും പലിശയിലേക്കുമുള്ള തിരിച്ചടവിനും കൂടുതല്‍ ആനുകൂല്യം പുതിയ ബജറ്റില്‍ ലഭിക്കുമെന്നാണ് ഭൂരിപക്ഷം സാമ്ബത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്താകമാനം ഭൂമി വില വര്‍ധിച്ചതും 6%-7% നിരക്കില്‍ പണപ്പെരുപ്പും തുടരുന്ന പശ്ചാത്തലത്തില്‍ 24 (ബി) വകുപ്പ് പ്രകാരമുള്ള ഭവന വായ്പയുടെ നികുതി ആനുകൂല്യം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഭവന വായ്പയിന്മേല്‍ പ്രതിവര്‍ഷം 2 ലക്ഷം രൂപ വരെയാണ് പലിശ അടയ്ക്കുന്നതിലുള്ള നികുതി കിഴിവ് ലഭിക്കുക. ഇത് ചുരുങ്ങിയത് 3 ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂലധന നേട്ടത്തിന്മേലുള്ള നികുതി
ഓഹരിയിലും മ്യൂച്ചല്‍ ഫണ്ടിലും നിക്ഷേപിക്കുന്ന റീട്ടെയില്‍ ഇന്‍വെസ്റ്റേര്‍സിന് ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ആനുകൂല്യം വര്‍ധിപ്പിക്കണമെന്നും ചില സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ ഓഹരിയില്‍ നിന്നും നേടുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിനു 10 ശതമാനം നിരക്കിലാണ് എല്‍ടിസിജി ടാക്സ് ചുമത്തുന്നത്. ഈ നികുതി ഒഴിവാക്കം എന്നാണ് നിക്ഷേപകരുടെ പൊതു ആവശ്യം.