നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേന്ദ്രം; 303 ശതമാനം വളര്‍ച്ച
നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 12 വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയത് 303 ശതമാനം വളര്‍ച്ചയാണ്.
2009- 10 കാലയളവില്‍ നികുതി വരുമാനം 6.2 ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, 2021- 22 ഓടെ 25.2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത്. അതേസമയം, ഇക്കാലയളവില്‍ ഇന്ത്യയുടെ ജിഡിപി മൂല്യവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജിഡിപി മൂല്യം 76.5 ലക്ഷം കോടി രൂപയില്‍ നിന്ന് 93 ശതമാനം വളര്‍ച്ചയോടെ 147.4 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.
2021- 22 കാലയളവില്‍ ചരക്ക്- സേവന നികുതി ഇനത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. ഇക്കാലയളവില്‍ ചരക്ക്- സേവന നികുതിയില്‍ നിന്ന് ലഭിച്ച വരുമാനം 26.8 ശതമാനമാണ്. നിലവില്‍, നികുതി വരുമാനത്തില്‍ വന്‍ കുതിപ്പ് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. നടപ്പു സാമ്ബത്തിക വര്‍ഷം മൊത്ത നികുതി വരുമാനമായി കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത് 16.1 ലക്ഷം കോടി രൂപയാണ്. കൂടാതെ, നികുതിയേതര വരുമാനവും ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 1.8 ലക്ഷം കോടി രൂപയാണ് നികുതിയേതര വരുമാനത്തില്‍ നിന്നും ലഭിച്ചത്. നടപ്പു സാമ്ബത്തിക വര്‍ഷത്തെ നികുതിയേതര വരുമാനത്തിലെ ലക്ഷ്യം 2.7 ലക്ഷം കോടി രൂപയാണ്.