ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജൂലൈ 31നകം എല്ലാവരും റിട്ടേണ്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.
ജൂലൈ 20 വരെയുള്ള കണക്ക് പ്രകാരം 2.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5.89 കോടി പേരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം റിട്ടേണ്‍ സമര്‍പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ദിനം പ്രതി 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകളാണ് ഫയല്‍ ചെയ്യുന്നത്. ഇത് 25 മുതല്‍ 30 ലക്ഷം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെവന്യൂ സെക്രട്ടറി പറഞ്ഞു.