ആദായ നികുതി; അവസാന ദിവസം 43 ലക്ഷം പേർ
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസമായ ഇന്നലെ 43 ലക്ഷം പേർ റിട്ടേൺ ഫയൽ ചെയ്തു. ഇതോടെ, ആകെ ഫയൽ ചെയ്തവരുടെ എണ്ണം 5.53 കോടിയായി. കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ സമയപരി ധി നീട്ടിയിരുന്നു. ഇക്കുറി സമയം നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഇറക്കിയിട്ടില്ല.
തീയതി നീട്ടിയില്ലെങ്കിൽ ഡിസംബർ 31 വരെ പിഴയടച്ച് റിട്ടേൺ ഫയൽ ചെയ്യാം. പ്രതിവർഷം 5 ലക്ഷത്തി നു മുകളിൽ വരുമാനമുള്ളവർക്കുള്ള പിഴ 5000 രൂപയാണ്. 5 ലക്ഷത്തിൽ താഴെയുള്ളവർക്ക് 1000 രൂപയും