ആദായനികുതി റിട്ടേൺ; നികുതിവകുപ്പിന് ലഭിച്ചത് 5.83 കോടി റിട്ടേണുകൾ; പിഴയോടെ ഡിസംബര്‍ 31വരെ ഫയല്‍ ചെയ്യാന്‍ അവസരം
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചതോടെ നികുതിവകുപ്പിന് ലഭിച്ചത് 5.83 കോടി റിട്ടേണുകള്‍.
ഇതില്‍ ഭൂരിഭാഗവും വ്യക്തിഗത, ശമ്ബള നികുതിദായകരുടേതാണ്.
2020-21 കാലത്ത് 5.89 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്യപ്പെട്ടിരുന്നത്. അവസാന ദിനമായ ഞായറാഴ്ച 72 ലക്ഷം നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു.
സമയപരിധിക്കുള്ളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് പിഴയോടെ ഡിസംബര്‍ 31വരെ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. അഞ്ചു ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 1000 രൂപയും അതിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 5000 രൂപയുമാണ് ലേറ്റ് ഫീസ്.