ITR ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ബാങ്ക് അവധിയായതിനാല്‍ നെറ്റ് ബാങ്കിംഗ് സുഗമമായി പ്രവര്‍ത്തിക്കില്ല.
ആദായനികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. അവസാന തിയതിക്കകം ആദായനികുതി റിട്ടേണ്‍ (Income Tax Return) ഫയല്‍ ചെയ്തില്ലെങ്കില്‍ പിന്നീട് പിഴ സഹിതം മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.
ജൂലൈ 31 ലേക്ക് ഇനി എട്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. നാളെയാകാം എന്ന് കരുതി മാറ്റിവെച്ച് അവസാന തിയതി വരെ അടയ്ക്കാതെ നില്‍ക്കുകയാണെങ്കില്‍, അറിയേണ്ട പ്രധാന കാര്യം അവസാന തിയതി ഞായറാഴ്ച ആണ് എന്നുള്ളതാണ്.
ബാങ്ക് അവധി ആണെങ്കിലും കുഴപ്പമില്ലല്ലോ ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാമല്ലോ എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ആദായനികുതി പോര്‍ട്ടലില്‍ കഴിഞ്ഞ ദിവസം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാങ്ക് അവധിയായതിനാല്‍ നെറ്റ് ബാങ്കിംഗ്, പ്രവൃത്തി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ സുഗമമായി പ്രവര്‍ത്തിക്കില്ല. അങ്ങനെ വരുമ്ബോള്‍ അവസാന ദിവസം വരെ കാത്തിരിക്കുന്നവര്‍ക്ക് പണി കിട്ടും.
ഇനി വൈകി ഫയല്‍ ചെയ്താലും പ്രശനങ്ങളുണ്ട്. ജൂലൈ 31-ന് ശേഷം നിങ്ങള്‍ നികുതി അടയ്ക്കുകയാണെങ്കില്‍, പ്രതിമാസം 1% പ്രത്യേക പിഴപ്പലിശ ഉണ്ടായിരിക്കും. അതിനാല്‍, കൂടുതല്‍ കാലതാമസം കൂടാതെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം.