ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ മറക്കല്ലേ!; അവസാന തീയതി ഡിസംബര്‍ 31
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നികുതിദായകരെ സംബന്ധിച്ച് 2021-22 സാമ്ബത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഇക്കായലളവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് ഡിസംബര്‍ 31നോ അതിനുമുമ്ബോ വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. നികുതി റിട്ടേണ്‍ ഫോമിലെ ആദായനികുതി നിയമത്തിലെ 139 (4) വകുപ്പ് തെരഞ്ഞെടുത്ത് വേണം വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്.
അതുപോലെ, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ട് നികുതിദായകന് അത് തിരുത്താനുള്ള അവസരമുണ്ട്. ഇതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 ആണ്. ആദായനികുതി നിയമത്തിലെ 139 (5) വകുപ്പ് പ്രകാരമാണ് പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. റിട്ടേണ്‍ ഫോമില്‍ 139 (5) വകുപ്പ് തെരഞ്ഞെടുത്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.