കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പേരിൽ തൊഴിലന്വേഷകർ വഞ്ചിതരാകരുത്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പേരിൽ ചില ഓൺലൈൻ മാധ്യമങ്ങൾ മുഖേന ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളിൽ തൊഴിലന്വേഷകർ വഞ്ചിതരാകരുതെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ നിയമനങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് നടക്കുന്നത്.