നാളേക്ക് മുമ്പ് പാൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴ
നാളേക്ക് മുമ്ബ് പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാന്‍) യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്ബറുമായി (ആധാര്‍) ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് അറിയിച്ചു.
ബയോമെട്രിക് ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 ആണ്. ഈ സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാന്‍ പ്രവര്‍ത്തനരഹിതമാക്കും.
നിര്‍ദിഷ്ട തീയതിക്ക് ശേഷമാണ് ആധാര്‍ ലിങ്ക് ചെയ്യുന്നതെങ്കില്‍ 500 രൂപ പിഴ ഈടാക്കും. ജൂണ്‍ 30നുള്ളില്‍ ലിങ്ക് ചെയ്യുന്നവര്‍ക്കാണ് ഈ പിഴ. അതിനുശേഷമാണ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്കില്‍ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ പലതവണ നീട്ടിയതിന് ശേഷമാണ് പിഴത്തുക സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കഅര്‍ പുറത്തുവിട്ടത്. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ആദായനികുതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആധാര്‍ നമ്ബര്‍ പാന്‍ നമ്ബറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്.