യു.എസ് ടാക്‌സ് പ്രാക്ടീസ് ലൈസന്‍സ് ലഭിക്കുന്ന ഇ.എ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന് അപേക്ഷിക്കാം
അസാപ്-കേരള നടത്തുന്ന ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കുമുള്ള ഹയര്‍ ആന്‍ഡ് ട്രെയിനിങ് മാതൃകയില്‍ യു.എസ് ടാക്‌സ് പ്രാക്ടീസ് ലൈസന്‍സ് ലഭിക്കുന്ന ഇ.എ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന് അപേക്ഷിക്കാം. നാല് മാസമാണ് കോഴ്‌സ് കാലാവധി. വിദേശരാജ്യങ്ങളിലെ ഇന്‍കംടാക്‌സ് ജോലികളടക്കം വീട്ടിലിരുന്ന് ചെയ്യാന്‍ കോഴ്‌സിലൂടെ സാധിക്കും. പ്രാഥമിക പരീക്ഷക്കും അഭിമുഖത്തിനു ശേഷം കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ തരും. ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസ്സുകള്‍ നടത്തും. ഫോണ്‍: 9495999730, 8089736215.