400 ചാർട്ടേഡ് അക്കൗണ്ടൻറ്, കമ്പനി സെക്രട്ടറിമാർക്കെതിരെ നടപടി വരുന്നു
ചൈനീസ് വ്യവസായികളുടെ ഇന്ത്യയിലെ അനധികൃത നിക്ഷേപത്തിനായി ഉണ്ടാക്കിയ കടലാസ് കമ്പനികൾക്ക് വഴിവിട്ട് സഹായം ചെയ്തു കൊടുത്ത രാജ്യത്തെ നാനൂറോളം കമ്പനി സെക്രട്ടറിമാർക്കും ചാർട്ടേഡ് അക്കൗണ്ടൻറ് മാർക്കുമെതിരെ നടപടി കേന്ദ്ര സർക്കാർ ശുപാർശ ചെയ്തു. രാജ്യത്തെ വൻ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ചട്ടങ്ങൾ ലംഘച്ചുള്ള ചൈനീസ് കമ്പനികളുടെ ഇടപാടുകൾ.
കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് നടപടി നിർദ്ദേശിച്ചത്. ധനകാര്യ ഇന്റലിജൻസ് യൂണിറ്റുകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.