കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ കൈമാറി
കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കൈമാറി. കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ സഹായങ്ങൾക്കാണ് തുക വിനിയോഗിക്കുക. ഫിഷറീസ്- കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് ഭാഗ്യക്കുറികൾ റദ്ദാക്കുകയും നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്യപ്പെട്ട സാഹചര്യമുണ്ടായിട്ടു പോലും 2019- 20 സാമ്പത്തിക വർഷം മുതൽ 2022- 23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം വരെ ആകെ 451 കോടി രൂപയുടെ ആദായ വിഹിതം കാരുണ്യ പദ്ധതിയിലേക്ക് നൽകാൻ ലോട്ടറി വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.