വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

1955 ലെ തിരുവിതാകൂർ- കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും നിശ്ചിത സമയപരിതിക്കുള്ളിൽ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് വാർഷിക റിട്ടേണുകൾ, അക്കൗണ്ടുകൾ, ഫോമുകൾ തുടങ്ങിയവ ഫയൽ ചെയ്യുന്നതിലെ വീഴ്ച മാപ്പാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി.
നിശ്ചിത സമയപരിതിക്കുള്ളിൽ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംഘങ്ങൾക്ക് നിയമാനുസൃതം ഫൈൻ ഇനത്തിൽ ഒടുക്കേണ്ട ഭീമമായ തുക കുറവ് ചെയ്തുകൊണ്ടാണ് പദ്ധതി.
1955 ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിൽ പ്രവർത്തനമുള്ളതും വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തിയിട്ടുള്ളതുമായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ സ്വയം സഹായ സംഘങ്ങൾ തുടങ്ങിയ എല്ലാ സംഘങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവർത്തനം ക്രമവത്കരിക്കാം.
ഒരു വർഷത്തിൽ അധികരിക്കാത്ത കാലതാമസത്തിന് ഫൈൻ ഇനത്തിൽ 200 രൂപയും ഒരു വർഷത്തിൽ കൂടുതലും രണ്ടും വർഷത്തിൽ അധികരിക്കാത്തതുമായ കാലതാമസത്തിന് ഓരോ വർഷവും 500 രൂപ എന്ന നിരക്കിലും രണ്ടു വർഷത്തിൽ കൂടുതലും 5 വർഷത്തിൽ അധികരിക്കാത്തതുമായ കാലതാമസത്തിന് ഓരോ വർഷത്തിനും 750 രൂപ എന്ന ക്രമത്തിലും അഞ്ചു വർഷത്തിൽ അധികമുള്ള കാലതമാസത്തിന് ഓരോ വർഷവും 1000 രൂപ എന്ന ക്രമത്തിലും മാത്രം പിഴ ഒടുക്കി അവരുടെ മുടങ്ങിയ റിട്ടേണുകൾ ഫയൽ ചെയ്യാം. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലയളവ്.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/E1iLFZYo4fn9UNWi4asvKA
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....