"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി നികുതി കുടിശ്ശിക അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – “ആംനസ്റ്റി പദ്ധതി 2024
ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശിക നിവാരണത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ "ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29 ആണ് . അതിന് ശേഷം ഫയൽ ചെയ്യപ്പെടുന്ന അപേക്ഷകൾക്ക് സർക്കാർ പുറപ്പെടുവിക്കുന്ന വിജ്ഞാപന പ്രകാരം നിലവിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ആനുകൂല്യം മാത്രമേ ലഭിക്കുകയുള്ളു.
അർഹരായ നികുതിദായകർ ഈ അവസരം പൂർണമായും പ്രയോജനപ്പെടുത്തേണ്ടതാണ് . എത്രയും വേഗം പദ്ധതിയിൽ ചേരൂ നികുതി കുടിശ്ശിക ബാധ്യതയിൽ നിന്നും മുക്തരാകൂ.