നോട്ടിഫികേഷൻ ഇറങ്ങിയില്ല, ഇൻപുട്ട് ടാക്സ് 16(4) കേസ്സുകളിൽ വ്യപാരിദ്രോഹ നടപടികളുമായി ജി എസ് ടി വകുപ്പു മുന്നോട്ട്.

രാജ്യ വ്യപകമായി വ്യപാരികളുടെയും, ടാക്സ് പ്രാക്ടീഷണർ സംഘടനകളുടെയും ഏറെ കാലത്തെ പരാതി പരിഗണിച്ചുകൊണ്ടു 53 ാംജി എസ് ടി കൗൺസിൽ ജി എസ് ടി തുടങ്ങിയ വർഷമായ 2017-18 മുതൽ 2020 -21 വർഷം വരെയുള്ള കാലയളവിൽ 2021 നവംബർ 30 നകം 3ബി റിട്ടേൺ ഫയൽ ചെയ്തു ഇൻപുട്ട് ടാക്സ് ക്ലൈം ചെയ്ത എല്ലാ അർഹരായ ടാക്സ് പെയേഴ്സിനും ഇൻപുട്ട് ടാക്സ് അനുവദിക്കാം എന്ന് തീരുമാനിച്ചു ശുപാർശ ചെയ്തിട്ടുള്ളതാണ്.

അതിൻറെ അടിസ്ഥാനത്തിൽ 2024 കേന്ദ ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ ഈ അനുകൂല്യം ഉൾപെടുത്തി കൊണ്ടു ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ആംനസ്റ്റി സ്കീം പ്രഖ്യാപിക്കുകയും ചെയ്യുകയും ചെയ്ത് പിന്നീടു സഭയിൽ സി ജി എസ് ടി നിയമം വകുപ്പു16(5), 128 A എന്നീ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി കൊണ്ടു 2024 ഫിനാൻസ് ബിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ഇനി സഭയിൽ നിയമം പാസാക്കി അതിനുശേഷം നോട്ടിഫിക്കേഷൻ ഇറങ്ങാനുമുണ്ട്. പ്രഖ്യാപിച്ചിട്ടുള്ള പുതിയ ആംനസ്റ്റി പദ്ധതി പ്രകാരം 2017-18 വർഷം മുതൽ 2020-21 വർഷം വരെ ഇൻപുട്ട് ടാക്സ് എടുക്കാൻ ഉള്ള സമയപരിധി 2021 നവംബർ 30ആണ്. അതുപോലെതന്നെ നികുതി കുടിശ്ശിക ഉള്ളവർക്ക് 2025 മാർച്ച് 31നകം പലിശ പിഴ എന്നിവ ഒഴിവാക്കിക്കൊണ്ട് അടയ്ക്കാനുള്ള സൗകര്യം ഈ പദ്ധതിയിലുണ്ട്.   

ഈ ഒരു സാഹചര്യത്തിൽ ഈ വിഷയത്തിൽ നോട്ടിഫിക്കേഷൻ ഇതുവരെ ഇറങ്ങിയില്ലയെന്ന സാങ്കേതിക കാരണം കാട്ടി നേരത്തെ നോട്ടീസ് ആയി കിടക്കുന്ന കേസുകളിൽ ഒരു മനസാക്ഷിയും ഇല്ലാതെ ഓർഡർ ആക്കി റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടുപോവാൻ കേരള ജി എസ് ടി ഡിപ്പാർട്ട്മെൻറ് തീരുമാനിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 

ഈ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വിവിധ ജില്ലകളിലെ സർക്കിൾ ഓഫീസുകളിൽ നിന്നും പെൻഡിങ് കേസുകൾ ഓഡറാക്കി തീർപ്പു കൽപ്പിക്കാനും തീരുമാനിച്ചിട്ടുള്ളതായി അറിയുന്നു. ഇത് നേരത്തെ തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപാരി സമൂഹത്തെ ഒന്നു കൂടി ദ്രോഹിക്കുന്ന നടപടികളാണ്. ഇത്തരത്തിൽ തീർപ്പ് കൽപ്പിക്കപ്പെടുന്ന ഓർഡറുകൾ വ്യപാരികളെ അനാവശ്യമായ നിയമ നടപടികൾക്കും പണ ചെലവിനും തള്ളിവിടുന്നതാവും. 

ഇത്തരം നടപടികൾ താൽക്കാലികമായി ഒഴിവാക്കിക്കൊണ്ട് വിഷയത്തിൽ നോട്ടിഫിക്കേഷൻ ഇറങ്ങുന്നത് വരെ കാത്തിരിക്കണമെന്ന് സംസ്ഥാന ജി എസ് ടി വകുപ്പു ഗ്രീവൻസ് പരിഹാര കമ്മിറ്റി അംഗവും, All India Federation of Tax Practitioners ദേശീയ നിർവാഹക സമിതി അംഗവുമായ അഡ്വ:എം ഗണേശൻ അഭിപ്രായപ്പെട്ടു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB), ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

Loading...