2023-2024 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റ് സ്വീകരിക്കുവാനും, റിവേഴ്‌സ് ചെയ്യാനുമുള്ള അവസാന തീയതി 2024 നവംബർ 30
ജി. എസ്. ടി നിയമപ്രകാരം 2023-2024 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റ് റിട്ടേണിലൂടെ സ്വീകരിക്കുവാനും, അർഹതയില്ലാത്ത ഇൻപുട് ടാക്സ് ക്രെഡിറ്റ് റിവേഴ്‌സ് ചെയ്യാനുമുള്ള അവസാന തീയതി 2024 നവംബർ 30 ആണ്.
അവസാന തീയതിക്ക് ശേഷം നികുതിദായകന് അർഹമായ ഇൻപുട് ടാക്സ് ക്രെഡിറ്റ് ആണെങ്കിൽ പോലും GSTR 3B റിട്ടേണിലൂടെ ക്ലെയിം ചെയ്യുവാൻ നിയമം അനുവദിക്കുന്നില്ല.
IGST ITC യുടെ വിനിയോഗം, അർഹതയില്ലാത്ത ITC യുടെ റിവേഴ്സൽ എന്നിവ സംസ്ഥാന വരുമാനത്തിന് നിർണ്ണായകമാണ്.
നികുതിദായകർ ഇത് ശ്രദ്ധയോടെ ചെയ്യുക. കൂടുതൽ സഹായത്തിന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഏറ്റവും അടുത്ത കാര്യാലയവുമായി ബന്ധപ്പെടുക.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X