GSTR 3B റിട്ടേണിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടിച്ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ: DRC 01 C യുടെ PART A ലഭിച്ച് ഉടനടി PART B ഫയൽ ചെയ്യുക
2024 ഒക്ടോബർ മാസത്തെ GSTR 3B റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വിട്ടു പോയ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിൻ്റെ ഭാഗമായോ, അല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് റിവേഴ്സ് ചെയ്യുന്നതിൻ്റെയോ, റീ ക്ലെയിം ചെയ്യുന്നതിൻ്റെയോ ഭാഗമായോ, പ്രസ്തുത GSTR 3B യിലെ ടേബിൾ 4A (5) ൽ തൻ മാസം വന്നിരിക്കുന്ന ഇൻപുട് ടാക്സ് ക്രെഡിറ്റിനോട് 'Add' ചെയ്ത് ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടി ഡിക്ലയർ ചെയ്തവർ ശ്രദ്ധിക്കേണ്ടത്:
അപ്രകാരം ടേബിൾ 4A (5) ൽ 'Add' ചെയ്ത് ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടി എടുക്കുമ്പോൾ GSTR 2B - GSTR 3B വ്യത്യാസത്തിന് കാരണമാകും. അപ്രകാരം കൂട്ടിയെടുത്തത് 25 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ അത്തരം നികുതിദായകർക്ക് Autogenerated intimation ആയ DRC 01 C യുടെ PART A ജി.എസ്.ടി. പോർട്ടലിൽ View Notices & Orders ൽ ലഭിച്ചിരിക്കുവാനുള്ള സാധ്യതയുണ്ട്. ഇപ്രകാരം Intimation ലഭിച്ചവർ ഉടനടി ജി.എസ്.ടി. പോർട്ടലിൽ ലോഗിൻ ചെയ്ത് Services >Returns >Return compliance ൽ ITC Mismatch (DRC 01 C) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് പ്രസ്തുത Intimation ൻ്റെ PART B യിൽ ഇങ്ങനെയൊരു വ്യത്യാസം ഉണ്ടാകാനിടയായ സാഹചര്യം പ്രസ്താവിച്ച് പ്രസ്തുത ഫോം ഓൺലൈനായി ഫയൽ ചെയ്യേണ്ടതാണ്.
DRC 01 C യുടെ PART A ലഭിച്ച് ഉടനടി PART B ഫയൽ ചെയ്യാത്ത നികുതിദായകർക്ക് തുടർന്നുള്ള ടാക്സ് പിരീഡിൽ GSTR 1, GSTR 3B എന്നിവ ഫയൽ ചെയ്യുന്നതിന് തടസ്സമായേക്കും.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X