'ഓപ്പറേഷൻ മൂൺലൈറ്റി'ന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള വിവിധ റെസ്റ്റോറന്റുകളിൽ നടത്തിവരുന്ന വ്യാപക GST പരിശോധനകളിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി
തലശ്ശേരി ഇന്റലിജൻസ് യൂണിറ്റ്, കണ്ണൂർ ജില്ലയിലെ ഒരു റെസ്റ്റോറന്റിൽ നിന്നും ഏകദേശം രണ്ടര കോടി രൂപയുടെ ക്രമക്കേടിൽ 14 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.
കാസർഗോഡ് ഇന്റലിജൻസ് യൂണിറ്റ്, കാസർഗോഡ് നടത്തിയ രണ്ടു പരിശോധനകളിൽ 4.5 കോടി രൂപയുടെ ക്രമക്കേടിൽ 25 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും, ആലുവ ഇന്റലിജൻസ് യൂണിറ്റ് , 3 കോടി രൂപയുടെ ക്രമക്കേടിൽ 15 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും, എറണാകുളം യൂണിറ്റ് - 5, നാലര കോടി രൂപയുടെ ക്രമക്കേടിൽ 23 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും, കൊട്ടാരക്കര യൂണിറ്റ് രണ്ടു പരിശോധനകളിൽ 80 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തി.
കൂടാതെ ആലുവ ഇന്റലിജൻസ് യൂണിറ്റ് എറണാകുളത്തെ താമസസൗകര്യം, റെസ്റ്റോറന്റ് സേവനം എന്നിവ നൽകുന്ന ഒരു ക്ലബ്ബിൽ നടത്തിയ പരിശോധനയിൽ നാലര കോടി രൂപയുടെ ക്രമക്കേടിൽ 60 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തി.