ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ: ജോലി സുരക്ഷ തകർക്കുന്ന നടപടികൾക്കെതിരെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ

ജി.എസ്.ടി വകുപ്പിൽ ഉദ്യോഗസ്ഥരെ കപ്പാസിറ്റി വർദ്ധിപ്പിക്കാനെന്ന പേരിൽ രാഷ്ട്രീയ പ്രേരിതമായി മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ താൽക്കാലിക സ്റ്റേ നൽകി.
ഇന്റലിജൻസ് യൂണിറ്റ്-3, എറണാകുളം ലെ ഇൻറലിജൻസ് ഓഫീസർ ജിനേഷ് കെ.സി യെ കാസർഗോഡ് യൂണിറ്റിലേക്ക് മാറ്റിയ ഉത്തരവ് 20.03.2025 വരെ നടപ്പിലാക്കരുതെന്നു ട്രിബ്യൂണൽ നിർദ്ദേശിച്ചു.
ജി.എസ്.ടി കമ്മീഷണർ 10.03.2025-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദീകരണം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ട്രിബ്യൂണലിന്റെ ഇടപെടലിനിടെ ജോലി സുരക്ഷ തകർക്കുന്ന നടപടികൾക്കെതിരെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എടപ്പള്ളി ഇൻറലിജൻസ് ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തിയിരുന്നു.
ബോധപൂർവമായുള്ള സ്ഥലം മാറ്റമെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, സർക്കാർ ഇതിൽ ഉടനടി ഇടപെടണമെന്ന ആവശ്യവും ഉയരുന്നു. രാജ്യത്തെ മറ്റെല്ലാ സർക്കാരുകളും ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷയ്ക്കു മുൻഗണന നൽകുമ്പോൾ, കേരളത്തിൽ തുടരുന്ന രാഷ്ട്രീയ പ്രേരിത നടപടികൾ കൂടുതൽ ചർച്ചയാകുകയാണ്. ഇനിയും ആവർത്തിച്ചാൽ, യൂണിയൻ സംസ്ഥാനതല സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...