അദാനി സോളാര്‍ കേരളത്തിലേക്ക്
കേരള വിപണി ലക്ഷ്യം വെച്ച് അദാനി സോളാര്‍. അദാനി ഗ്രൂപ്പിന്റെ സോളാര്‍ നിര്‍മാണ വിഭാഗമായ അദാനി സോളാര്‍ 25 ശതമാനം വിഹിതമാണ് കേരള വിപണിയില്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സിഇഒ രമേഷ് നായര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ സൗരോര്‍ജ ഉല്‍പാദനത്തിന് സാധ്യതകള്‍ ഏറെയാണെന്നും അതിനാല്‍ തന്നെ കേരള വിപണിയില്‍ അദാനി സോളാറിന് വന്‍ നേട്ടം കൈവരിക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍, ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് ശേഷമാണ് കേരള വിപണിയിലേക്ക് അദാനി സോളാര്‍ ചുവടുവെയ്ക്കുന്നത്. റിസ്സോ സോളര്‍ എന്ന കമ്ബനിയെ എക്‌സ്‌ക്ല്യൂസീവ് ചാനല്‍ പങ്കാളിയാക്കിക്കൊണ്ടാണ് കേരള വിപണിയില്‍ അദാനി സോളാര്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. പാനലുകള്‍ക്ക് 25 വര്‍ഷത്തെ വാറന്റിയാണ് അദാനി സോളാര്‍ വാഗ്ദാനം ചെയ്യുന്നത്.