സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി.ഐ), ബി.എസ്.എന്‍.എല്‍ തുടങ്ങിയ കമ്ബനികള്‍ക്കെതിരെയാണ് പിഴ ചുമത്തിയത്.
സ്പാം കോളുകളില്‍ നിന്നും സന്ദേശങ്ങളില്‍ നിന്നും മൊബൈല്‍ ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് 2010 ലാണ് ടി.സി.സി.സി.പി.ആര്‍ (ടെലികോം കൊമേഴ്സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സ്) സ്ഥാപിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് പ്രൊമോഷണല്‍ ഉള്ളടക്കം തടയുന്നതിനുള്ള ഓപ്ഷനുകള്‍, ടെലിമാര്‍ക്കറ്റര്‍മാര്‍ക്കുള്ള നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, പ്രമോഷണല്‍ ആശയവിനിമയത്തിനുള്ള സമയ നിയന്ത്രണങ്ങള്‍, ലംഘിക്കുന്നവര്‍ക്കുള്ള പിഴകള്‍ തുടങ്ങിയവയാണ് ടി.സി.സി.സി.പി.ആര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 12 കോടി രൂപയാണ് ട്രായ് പുതുതായി പിഴ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പിഴകള്‍ കൂടി ചേര്‍ത്താല്‍ ടെലികോം കമ്ബനികള്‍ നല്‍കാനുള്ള ആകെ തുക 141 കോടി രൂപയാണ്.