ഏപ്രില്‍ ഫൂളിന്റെ പേരില്‍ കൊറോണ, ലോക്ക്ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി
ഏപ്രില്‍ ഫൂളിന്റെ പേരില്‍ കൊറോണ, ലോക്ക്ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്.
ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലാണ് പോലീസ് അറിയിച്ചത്.
ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്ട്രോള് റൂമില്‍ അറിയിക്കേണ്ടതാണ്. കോവിഡ് കണ്ട്രോള് റൂം നമ്ബറുകളായ 9497900112, 9497900121, 1090 എന്നീ നമ്ബറുകളുമായി ബന്ധപ്പെടേണ്ടതാണെന്നാണ് അറിയിച്ചിരിക്കുന്നത്.