ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ നിലവിലുള്ള ആറ് ഫൈബര്‍-ടു-ഹോം ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പരിഷ്‌കരിച്ചു

ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ നിലവിലുള്ള ആറ് ഫൈബര്‍-ടു-ഹോം ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പരിഷ്‌കരിച്ചു

ഈ അടുത്തിടെ ആണ് ബിഎസ്‌എന്‍എല്‍ 2,499 സ്പീഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചത്. അതേ സമയം, നിലവിലുള്ള ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ ദിവസേനയുള്ള ഡാറ്റ പ്ലാനുകളാക്കി മാറ്റുകയും ചെയ്തു. ബി.എസ്.എന്‍.എല്‍. എഫ്ടിടിഎച്ച്‌ പ്ലാനുകളായ 777 രൂപ, 1,277, 3,999, 5,999, 9,999, 16,999 എന്നിവയാണ് പരിഷ്കരിച്ചതു. പ്രതിദിനം 170 ജിബി ഡാറ്റ 100 Mbps വേഗതയിലാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. ബി.എന്‍.എന്‍.എല്‍. യുടെ ഈ മാറ്റം ഇതിനകം പാന്‍ ഇന്ത്യാ അടിസ്ഥാനത്തില്‍ ഫലപ്രദമാണ്.നിങ്ങള്‍ നിലവിലുള്ള ഒരു ഉപയോക്താവാണെങ്കില്‍ പോലും, പുതിയ പദ്ധതിയിലേക്ക് നിങ്ങളുടെ പ്ലാന്‍ മാറുന്നതാണ്. കഴിഞ്ഞ വര്‍ഷം, ഇന്റര്‍നെറ്റ് സേവന ദാതാവ് (ഐ.എസ്.പി ) അതിന്റെ എഫ്ടിടിഎച്ച്‌ ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ ദിവസേനയുള്ള ഡാറ്റ പ്ലാനുകളാക്കി മാറ്റിയിരുന്നു. ഈ നീക്കം ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്തിരുന്നില്ല.

എഫ്ടിടിഎച്ച്‌ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പ്രതിദിന ഡാറ്റ പ്ലാനുകളിക്കലേക്കു മാറ്റി

പദ്ധതികള്‍ പുതുക്കി എന്നത് കൂടാതെ ബിഎസ്‌എന്‍എല്‍ പുതിയ പേരുകളും എഫ്ടിടിഎച്ച്‌ പദ്ധതികള്‍ക്ക് നല്‍കിയിട്ടുണ്ട്. എഫ്സി കോര്‍പ്പോ ULD 777 പ്ലാന്‍ ഇപ്പോള്‍ 18 ജിബി പ്ലാന്‍ എന്ന പേരില്‍ അറിയപെടും. പ്ലാനില്‍ 50 എംബിപിഎസ് വേഗതയില്‍ ദിവസേന 18 ജിബി ഡാറ്റ ലഭ്യമാക്കും. പ്രതിമാസം പ്ലാനിന്റെ നികുതി ഒഴിവാക്കിയുള്ള നിരക്ക് 777 രൂപയാണ്. ഫൈബ്രോ കോംബോ യു.എല്‍.ഡി 1277 രൂപയുടെ പദ്ധതി, ഇപ്പോള്‍ 25 ജിബി പ്ലാന്‍ ആയി മാറിയിട്ടുണ്ട്. പ്ലാനില്‍ 100 Mbps വേഗതയില്‍ പ്രതിദിനം 25 ജിബി ഡാറ്റ ലഭിക്കുന്നതാണ്. 
ഫൈബ്രോ കോമ്ബോ യു.എല്‍.ഡി 3999 രൂപയുടെ പ്ലാന്‍ ഇപ്പോള്‍ '50GB പ്ലാന്‍' ആക്കി മാറ്റിയിട്ടുണ്ട്, ഈ പ്ലാന്‍ വഴി 100 Mbps വേഗതയില്‍ ഒരു ഉപയോക്താവിന് പ്രതിദിനം 50GB ഡാറ്റ ലഭിക്കുന്നു. ബിഎസ്‌എന്‍എലിന്റെ 5,999 എഫ്ടിടിഎച്ച്‌ ബ്രോഡ്ബാന്‍ഡ് പ്ലാനും ദിവസം 100 ജിബിഎസ് വേഗതയില്‍ ദിവസം 80 ജിബി ഡാറ്റ എന്ന എന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. 9,999 രൂപയുടെയും 16,999 രൂപയുടെയും ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍. വാഗ്താനം ചെയ്യുന്നു. 120 ജിബി, 170 ജിബി ഡാറ്റ, 100 എം.ബി.പി.എസ് വേഗതയില്‍ ഉപഭോക്താവിന് ലഭിക്കുന്നതാണ്. ഡാറ്റാ ബെനിഫിറ്റിനൊപ്പം, മുകളില്‍ സൂചിപ്പിച്ച എഫ്ടിടിഎച്ച്‌ പ്ലാനുകളുള്‍ വഴി ഏതു നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് സൗകര്യങ്ങളും ലഭിക്കുന്നതാണ്. എന്നിരുന്നാലും, മിക്ക സ്ഥലങ്ങളിലും ബി.എസ്.എന്‍.എല്‍. എഫ്ടിടിഎച്ച്‌ സേവനം ലഭ്യമാക്കുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക.

ബിഎസ്‌എന്‍എല്‍ 2,499 രൂപയുടെ എഫ്ടിടിഎച്ച്‌ ബ്രോഡ്ബാന്‍ഡ് പദ്ധതി അവതരിപ്പിക്കുന്നു

കഴിഞ്ഞയാഴ്ച ഭാരത് സഞ്ചാര്‍ നിഗം ​​ലിമിറ്റഡ് 2,999 രൂപയുടെ പുതിയ 40 ജിബി പ്ലാന്‍ അവതരിപ്പിച്ചു. 1,277 രൂപയ്ക്കും 3,999 രൂപയ്ക്കും ഇടയിലുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. പ്ലാനിന്റെ പേര് പോലെ തന്നെ, BSNL ല്‍ നിന്നുള്ള 2,499 ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 100 Mbps വേഗതയില്‍ പ്രതിദിനം 40GB ഡാറ്റയാണ് ഉപഭോക്താവിന് നല്‍കുക. ബി.എസ്.എന്‍.എല്ലിന്റെ 40 ജിബി പ്ലാന്‍ വഴി രാജ്യത്തുടനീളം ഉള്ള ഏതു നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളിംഗ് ബെനഫിറ്റും നല്‍കുന്നുണ്ട്. എഫ്ടിടിഎച്ച്‌ സേവനങ്ങള്‍ ലഭ്യമാകുന്ന എല്ലാ സര്‍ക്കിളുകളിലും ബിഎസ്‌എന്‍എല്‍ ഈ പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്.

എഫ്ടിടിഎച്ച്‌ അല്ലാത്ത ബ്രോഡ്ബാന്‍ഡ് പ്ലാനുകളും ബി.എസ്.എന്‍.എല്‍ പുതുക്കിയിട്ടുണ്ട്

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ വലിയ മാറ്റം വരുത്തുന്ന ആദ്യ നീക്കം നടത്തിയത്. 2500 രൂപയ്ക്കു താഴെ ഉള്ള എല്ലാ പ്ലാനുകള്‍ക്കും പ്രതിദിന ഡാറ്റ നല്‍കുക എന്നതായിരുന്നു ആ മാറ്റം. ഐ.എസ്.പി, ബിബി 249 ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ നിരക്ക് 299 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ആ പ്ലാന്‍ വഴി 8 Mbps അപ്ലോഡ് ഡൗണ്‍ലോഡ് വേഗതയില്‍ പ്രതിദിനം 1.5GB ഡാറ്റ വാഗ്ദാനം ചെയ്തു. 675 രൂപ, 845 രൂപ, 999 രൂപ, 1,199, 1,495, 2,295 എന്നീ മറ്റ് അടിസ്ഥാന ബ്രോഡ്ബാന്‍ഡ് പദ്ധതികളും പരിഷ്കരിച്ചു.

Also Read

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

Loading...