ബജറ്റ്: ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നിലവിലെ നിരക്കുകള്‍ തുടരും, കോര്‍പറേറ്റ് നികുതിയില്‍ കുറവ് വരുത്തും

ബജറ്റ്: ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നിലവിലെ നിരക്കുകള്‍ തുടരും, കോര്‍പറേറ്റ് നികുതിയില്‍ കുറവ് വരുത്തും

ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നിലവിലെ നിരക്കുകള്‍ തുടരും

ഒരു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം അവസാനിച്ചു

ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ജിഎസ്ടി കൊണ്ടുവന്നതിലൂടെ കഴിഞ്ഞെന്നും അതുവഴി നികുതി വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായെന്നും ഉദാഹരണ സഹിതം ധനമന്ത്രി വ്യക്തമാക്കി.

ഈ ജനുവരിയില്‍ ജിഎസ്ടിയിലൂടെ മാത്രം 1,72,129 കോടിയാണ് വരുമാനം ലഭിച്ചതെന്നും ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 10.4 ശതമാനത്തിന്റെ വരുമാനവളര്‍ച്ചയാണ് ജിഎസ്ടിയിലൂടെ കൈവരിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2023-24 സാമ്ബത്തിക വര്‍ഷത്തില്‍ പ്രതിമാസ വരുമാനം 1.70 ലക്ഷം കോടിയില്‍ കൂടുതല്‍ ലഭിക്കുന്നത് ഇത് മൂന്നാം തവണയാണെന്നും 2023 ഏപ്രിലിനും 2024 ജനുവരിക്കുമിടയില്‍ നികുതി വരുമാന നിരക്കില്‍ 11.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ധനമന്ത്രി പറഞ്ഞു. ഈ പത്തുമാസക്കാലയളവില്‍ ജിഎസ്ടി വഴിമാത്രം 16.69 ലക്ഷം കോടിയുടെ വരുമാനം ലഭിച്ചുവെന്നും ധനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. വരുന്ന സാമ്ബത്തിക വര്‍ഷം ഇത് 20 ലക്ഷം കോടിയായി ഉയരുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു

എല്ലാവർക്കും സ്ഥിരം വീടുകള്‍ നല്‍കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 1.47 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യയില്‍ പരിശീലനം നല്‍കി.

പ്രധാനമന്ത്രി മത്സ്യസമ്ബത്ത് യോജന വിപുലീകരിക്കും. കഴിഞ്ഞ 4 വർഷമായി സാമ്ബത്തിക വളർച്ച ത്വരിതഗതിയിലായി.

യുവശക്തി സാങ്കേതിക പദ്ധതി തയ്യാറാക്കും. മൂന്ന് റെയില്‍ ഇടനാഴികള്‍ ആരംഭിക്കും. പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി ഗതി ശക്തി യോജനയ്ക്ക് കീഴിലുള്ള പ്രവർത്തനങ്ങള്‍ വേഗത്തിലാക്കും.

ചരക്ക് ഗതാഗത പദ്ധതിയും വികസിപ്പിക്കും. 40,000 സാധാരണ റെയില്‍വേ കോച്ചുകള്‍ വന്ദേ ഭാരത് ആക്കി മാറ്റും. വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചു. ആയിരം വിമാനങ്ങള്‍ക്ക് ഓർഡർ നല്‍കി ഏവിയേഷൻ കമ്ബനികള്‍ മുന്നോട്ട് പോവുകയാണ്.

ജൈവ ഇന്ധനത്തിനായി പ്രത്യേക പദ്ധതി കൊണ്ടുവന്നിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൊതുഗതാഗതത്തിന് ഇ-വാഹനങ്ങള്‍ ലഭ്യമാക്കും. റെയില്‍വേ-കടല്‍ പാത ബന്ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കും. ടൂറിസം കേന്ദ്രങ്ങളുടെ വികസനം ത്വരിതപ്പെടുത്തും. സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നുണ്ട്. ടയർ 2, ടയർ 3 നഗരങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കും.

ലക്ഷദ്വീപില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയിലെ 70 ശതമാനം വീടുകളും സ്ത്രീകള്‍ക്കായി നിർമ്മിച്ചതാണ്. ടൂറിസം മേഖലയില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും.

75,000 കോടി രൂപയുടെ വായ്പ പലിശരഹിതമായി നല്‍കി. എഫ്ഡിഐയും 2014ല്‍ നിന്ന് 2023ലേക്ക് വർധിച്ചിട്ടുണ്ട്. മെച്ചപ്പെടുത്തലുകള്‍ക്കായി 75,000 കോടി രൂപ വകയിരുത്തി. സമ്ബൂർണ ബജറ്റ് ജൂലൈയില്‍ വരും. വികസിത ഇന്ത്യയുടെ റോഡ് മാപ്പ് ഇതില്‍ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 11 ശതമാനം അധികം ചെലവഴിക്കും. ജനസംഖ്യാ വർദ്ധനവ് സംബന്ധിച്ച്‌ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രശ്നങ്ങള്‍ പരിശോധിച്ച്‌ പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.

ധനക്കമ്മി 5.1 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ചെലവ് 44.90 കോടിയും വരുമാനം 30 ലക്ഷം കോടിയുമാണ്. ആദായനികുതി പിരിവ് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചു. നികുതി നിരക്ക് കുറച്ചു. 7 ലക്ഷം രൂപ വരുമാനമുള്ളവർക്ക് നികുതി നല്‍കേണ്ടതില്ല. 2025-2026 ഓടെ കമ്മി ഇനിയും കുറയും.

Also Read

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB), ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

Loading...