ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍
ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍
* ലൈഫ് മിഷനില്‍ ഒരു ലക്ഷം ഫ്ളാറ്റുകളും വീടുകളും നിര്‍മിക്കും
* ഗ്രാമീണ റോഡ് പദ്ധതിക്ക് 1,000 കോടി
* തീരദേശ വികസനത്തിന് 1,000 കോടി
* പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക്
* സിഎഫ്‌എല്‍, ഫിലമെന്‍റ് ബള്‍ബുകള്‍ നിരോധിക്കും. നിരോധനം നവംബറില്‍ നടപ്പാക്കും
* ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും
* ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങള്‍
* തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം
* ധര്‍മടം മണ്ഡലത്തില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്
* ലോക കേരള സഭയ്ക്ക് 12 കോടി
* ജനകീയാസൂത്രണത്തിന്‍റെ വാര്‍ഷികത്തില്‍ പ്രത്യേക സംഗമം സംഘടിപ്പിക്കും. സംഗമം നവംബറില്‍ തൃശൂരില്‍
* നഴ്സുമാര്‍ക്ക് വിദേശ ജോലിക്കായി പ്രത്യേക പരിശീലനം
* ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി
* മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ച് കോടി
* ജലാശയങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി. 50,000 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കും
* നദികളുടെ പുനരുജ്ജീവനത്തിന് 20 കോടി അധികം നല്‍കും
* 20,000 കിണറുകള്‍ റീചാര്‍ജ് ചെയ്യും
* 25,000 കുളങ്ങള്‍ വൃത്തിയാക്കും
* കുടുംബശ്രീ ഭക്ഷണശാലകള്‍ വഴി 25 രൂപയ്ക്ക് ഊണ്
* മുസിരിസ് പൈതൃക പദ്ധതി 2020-21 ല്‍ കമ്മീഷന്‍ ചെയ്യും
* കുടുംബശ്രീക്ക് 250 കോടി
* വനിതാക്ഷേമ വികസനങ്ങള്‍ക്ക് ഇരട്ടി തുക വകയിരുത്തി. 1,509 കോടി നല്‍കും
* കാരുണ്യ പദ്ധതി വഴിയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ തുടരും
* ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുന്നതിന് പ്രത്യേക പദ്ധതി
* ആശ വര്‍ക്കര്‍മാരുടെ അലവന്‍സ് 500 രൂപ കൂട്ടി
* മുഴുവന്‍ സ്കൂളുകളിലും സൗരോര്‍ജ നിലയം
* വാസ്തുശില്പങ്ങള്‍ക്ക് പേരുകേട്ട അമ്ബലങ്ങള്‍ പുനരുദ്ധരിക്കും
* പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും
* എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്
* 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും
* നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി
* കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചിലവ് കൂടും
* 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും
* മോട്ടോര്‍ വാഹനവകുപ്പിലെ ഫാന്‍സി രജിസ്ട്രേഷന്‍ നമ്ബറുകളുടെ എണ്ണം കൂട്ടി
* ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും
* ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി
* കുടിശിക ഒറ്റത്തവണയിലൂടെ തീര്‍പ്പാക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ്
* വാറ്റില്‍ 13,000 കോടി രൂപയുടെ കുടിശിക.
* കെഎഫ്സിക്ക് 200 കോടി
* വാറ്റ് കുടിശിക പിരിച്ചെടുക്കാന്‍ സമഗ്ര നികുതി
* അതിര്‍ത്തികളില്‍ നികുതി വെട്ടിപ്പ് പൂര്‍ണമായും തടയും
* ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.
* നികുതി പിരിവ് ഊര്‍ജിതമാക്കും.
* പ്രവാസി ക്ഷേമ നിധിക്ക് 90 കോടി
* വിശപ്പു രഹതി കേരളം പദ്ധതിയുടെ ഭാഗമായി 1,000 ഭക്ഷണശാലകള്‍ തുറക്കും
* തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപയാക്കി
* ലൊക്കേഷന്‍ മാപ്പിന് 200 രൂപയാക്കി
* ഭൂമിയുടെ പോക്കുവരവിന് ഫീസ് വര്‍ധിപ്പിച്ചു
* തദ്ദേശസ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കും
* സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പുതിയ കാറുകള്‍ വാങ്ങില്ല. പകരം മാസവാടകയ്ക്ക് കാറുകള്‍ എടുക്കും.
* ക്ഷേമ പെന്‍ഷനുകളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും
* ഇരട്ട പെന്‍ഷകാരെ ഒഴിവാക്കിയാല്‍ 700 കോടി ലാഭിക്കാം
* ചിലവ് ചുരുക്കില്ല, നിയന്ത്രിക്കും
* ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി. പെന്‍ഷന്‍ 1,300 രൂപയായി
* ദ്വിശതാബ്ദി ആഘോഷിക്കുന്ന സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയം നവീകരണത്തിന് രണ്ടു കോടി
* സ്കൂളിലെ പാചക തൊഴിലാളികളുടെ വേതനം 50 രൂപ കൂട്ടി
* സര്‍ക്കാര്‍ കോളജുകളിലെ ലാബുകള്‍ നവീകരിക്കും
* പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ കൂട്ടി
* സ്കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയാക്കി
* വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി
* അനാവശ്യ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കും
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും
* ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി
* കൈത്തറി മേഖലയ്ക്ക് 153 കോടി
* കയര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍
* വാഴക്കുളത്ത് പൈനാപ്പിള്‍ സംസ്കരണത്തിന് മൂന്ന് കോടി
* റൈസ് പാര്‍ക്കുകളും റബര്‍ പാര്‍ക്കും വിപുലീകരിക്കും
* ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണ പദ്ധതി
* കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി
* ഹരിത കേരള മിഷന് ഏഴ് കോടി
* മത്സ്യത്തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍
* രണ്ടാം കുട്ടനാട് പാക്കേജ്. 2,400 കോടി വകയിരുത്തി
* നെല്‍ കര്‍ഷകര്‍ക്ക് 40 കോടി
* ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ്
* ഇടുക്കി ജില്ലയ്ക്ക് 1,000 കോടിയുടെ പാക്കേജ്
* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി
* വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്
* 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികള്‍ തുടങ്ങും
* 2020-2021 ല്‍ കിഫ്ബിയില്‍ 20,000 കോടിയുടെ പദ്ധതികള്‍
* 4,384 കോടിയുടെ കുടിവെള്ള പദ്ധതികള്‍
* 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍
* കൊച്ചി വികസനത്തിന് 6,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
* കെഎസ്ടിപി മരുന്ന് നിര്‍മാണത്തിലേക്ക്. കാന്‍സര്‍ മരുന്നിന്‍റെ വില കുറയും
* എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയര്‍
* മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി
* ക്ലീന്‍ കേരള കമ്ബനിക്ക് 20 കോടി
* മലയാളം മിഷന് മൂന്ന് കോടി
* കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല. അനാവശ്യ പിഴ പലിശ ഈടാക്കില്ല.
* സ്പൈസസ് റൂട്ട് പദ്ധതി വികസിപ്പിക്കും
* ബോട്ട് ലീഗ് വന്‍ വിജയം. ഭാവിയില്‍ പരിഷ്കാരങ്ങള്‍ വരുത്തും. 20 കോടി വകയിരുത്തി
* ഓഖി ഫണ്ട് വിനിയോഗത്തിന് സോഷ്യല്‍ ഓഡിറ്റിംഗ്
* വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്
* കയര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍
* രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും