അടിമുടി മാറ്റവുമായി ദൂരദര്‍ശന്‍, വികസനത്തിന് 1056 കോടി അനുവദിച്ചു
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ നെറ്റ്വര്‍ക് സമഗ്രമായ വികസനത്തിന് ഒരുങ്ങുന്നു. ദൂരദര്‍ശന്റെ കീഴില്‍ വരുന്ന എല്ലാ ചാനലുകളിലും കൂടുതല്‍ ആകര്‍ഷകമായ പരിപാടികള്‍ ഒരുക്കുമെന്ന് പ്രസാര്‍ ഭാരതി സി ഇ ഒ ശശി ശേഖര്‍ വെമ്ബട്ടി പറഞ്ഞു.
ദൂരദര്‍ശന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1056 കോടി രൂപ അനുവദിച്ചു. 2020 വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തുക അനുവദിച്ചത്.
രാജീവ് ഖണ്ഡേല്‍വാള്‍ അവതരിപ്പിക്കുന്ന യാത്രാപരിപാടിയായ 'രാഗ രാഗ മേ ഗംഗ, മേ കുച്ച് ഭി കാര്‍ ശക്തി കൂണ്‍', മഹിളാ കിസാന്‍ അവാര്‍ഡ്‌സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ദൂരദര്‍ശന്‍ ആരംഭിക്കും. ഈയിടെ ദൂരദര്‍ശന്‍ ന്യൂസ് എല്ലാ ന്യൂസ് ചാനലുകളെക്കാളും റേറ്റിങ്ങില്‍ മുന്‍പില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ദൂരദര്‍ശന്‍ ഓപ്പറേറ്റിങ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് 2019 വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ സുപ്രിയ സാഹു പറഞ്ഞു.