സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
കൊറോണയുടെ പശ്ചാത്തലത്തില് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്‌എസ്‌എല്സി, പ്ലസ്ടു, സര്വകലാശാല പരീക്ഷകള് ഉള്പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്.
8,9 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. ഇക്കൊല്ലം ഇനി പരീക്ഷയില്ല.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്ക്കുന്നതിനാല് മുന്കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന് വെള്ളിയാഴ്ച ചേര്ന്ന ഉന്നതതലയോഗത്തില് തീരുമാനമായത്.