റിയല്‍ എസ്റ്റേറ്റ് മേഖലയെ കര കയറ്റും: ധനമന്ത്രി
റിയല്‍ എസ്റ്റേറ്റ് മേഖലയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തിനു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനുവേണ്ടി റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആവശ്യമായി വന്നാല്‍ നിയമങ്ങളില്‍ ഇളവ് നല്‍കിയും റിയല്‍ എസ്റ്റേറ്റ് മേഖലയെ താങ്ങി നിര്‍ത്തുമെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കവേ അവര്‍ അറിയിച്ചു.
ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് നടപ്പാക്കാനുദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ വിജയിക്കാതെ പോയത് രാജ്യസഭയില്‍ വേണ്ടത്ര അംഗബലം ഇല്ലാത്തതിനാലായിരുന്നു. തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടത് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. കഴിഞ്ഞ തവണ നടപ്പാക്കാന്‍ കഴിയാതെ പോയ പല പരിഷ്‌കാരങ്ങളും ഇത്തവണ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.