കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
കയറ്റുമതി, ഇറക്കുമതി രംഗത്തെ കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാനാണ് ചില ഉല്‍പ്പന്നങ്ങളെ നിയന്ത്രിത വ്യാപാരപ്പട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെള്ളി, അമൂല്യ രത്നങ്ങള്‍, മദ്യം, പുകയില, കെമിക്കലുകള്‍ എന്നിവയാണ് നിയന്ത്രിത വ്യാപാരപ്പട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കറന്‍സികള്‍, വനോല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയും ഈ പട്ടികയുടെ ഭാഗമാണ്. കണ്‍ട്രോള്‍ഡ് ഡെലിവറി റെഗുലേഷന്‍സ്, 2022 പ്രകാരമാണ് നടപടിയെന്ന് ധനമന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സസ് ആന്റ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രിത വ്യാപാരപ്പട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി/ഇറക്കുമതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിന്റെയോ അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയോ മേല്‍നോട്ടത്തില്‍ മാത്രമാണ് സാധ്യമാകുക.