ജി.എസ്.ടി. ആംനെസ്റ്റി 2024 നവംബർ 1 മുതൽ; ജി .എസ് .ടി ഡിമാൻഡിലെ പലിശയും പിഴയും ഒഴിവാകും ; ആംനെസ്റ്റി ലഭിക്കുന്നതിനായുള്ള നിബന്ധനകൾ

ജി.എസ്.ടി. ആംനെസ്റ്റി 2024 നവംബർ 1 മുതൽ; ജി .എസ് .ടി ഡിമാൻഡിലെ പലിശയും പിഴയും ഒഴിവാകും ; ആംനെസ്റ്റി ലഭിക്കുന്നതിനായുള്ള നിബന്ധനകൾ

ജി .എസ് .ടി സെക്ഷൻ 73 ഡിമാൻഡിലെ പലിശയും പിഴയും ഒഴിവാക്കുന്ന ജി.എസ്.ടി. ആംനെസ്റ്റി 2024 നവംബർ 1 മുതൽ.

2024 നവംബർ 1 മുതൽ KSGST Act ൽ പുതുതായി ഉൾപ്പെടുത്തിയ സെക്ഷൻ 128A അനുസരിച്ച്, 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ, സെക്ഷൻ 73 പ്രകാരമുള്ള നടപടിക്രമങ്ങളിൽ, ചില നിബന്ധനകൾക്ക് വിധേയമായി പലിശയും, പിഴയും ഒഴിവാക്കുന്നതാണ്. കൂടാതെ, സെക്ഷൻ 73 ലെ നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടീസിൽത്തന്നെ സെക്ഷൻ 122, സെക്ഷൻ 125 പ്രകാരമുള്ള പെനാൽട്ടി ഉണ്ടെങ്കിൽ അത്തരം പെനാൽട്ടിക്കും സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ, തെറ്റായി റീഫണ്ട് നൽകപ്പെട്ടത് തിരിച്ചുപിടിക്കാനായി സെക്ഷൻ 73 പ്രകാരം എടുക്കുന്ന നടപടിക്രമങ്ങൾക്ക് സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കുകയില്ല.

സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കാൻ നികുതിദായകർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇപ്രകാരം അപേക്ഷ നൽകുന്നതിന് യോഗ്യരായവരെ മൂന്ന് വിഭാഗത്തിലായി തിരിച്ചിരിക്കുന്നു;

a. സെക്ഷൻ 73 യിൽ നോട്ടീസ് ലഭിക്കുകയും, എന്നാൽ, ഡിമാൻഡ് ഓർഡർ ലഭിക്കാത്തവർ;

b. സെക്ഷൻ 73 യിൽ ഡിമാൻഡ് ഓർഡർ ലഭിക്കുകയും, എന്നാൽ, അപ്പലേറ്റ് അതോറിറ്റിയുടെ ഓർഡർ ലഭിക്കാത്തവർ;

c. അപ്പലേറ്റ് അതോറിറ്റിയുടെ ഓർഡർ (ഡിമാൻഡോടുകൂടി) ലഭിക്കുകയും, എന്നാൽ, അപ്പലേറ്റ് ട്രൈബുണലിന്റെ ഓർഡർ ലഭിക്കാത്തവർ.

മേൽപ്പറഞ്ഞ വിഭാഗക്കാരെ കൂടാതെ, സെക്ഷൻ 74 ൽ ഡിമാൻഡ് ലഭിക്കുകയും, ആയതിനെതിരെ ഫയൽ ചെയ്യപ്പെട്ട അപ്പീലിന്റെ അടിസ്ഥാനത്തിൽ, പ്രസ്തുത കേസ്‌ സെക്ഷൻ 73 യിൽ പുനഃനിർണ്ണയിക്കാൻ അപ്പലേറ്റ് അതോറിറ്റി / കോടതി ഉത്തരവിട്ടാൽ അത്തരക്കാർക്കും സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കും.

ആംനെസ്റ്റി ലഭിക്കുന്നതിനായുള്ള നിബന്ധനകൾ;

 സെക്ഷൻ 73 പ്രകാരം ലഭിച്ച നോട്ടീസ്/ഡിമാൻഡ് ഓർഡറിലെ IGST, CGST, SGST, CESS എന്നീ ഇനങ്ങളിലെ ടാക്സ് പൂർണ്ണമായും 2025 മാർച്ച് 31 നോ അതിന് മുൻപോ അടച്ചിരിക്കേണ്ടതാണ്. 

സെക്ഷൻ 73 പ്രകാരം ലഭിച്ച നോട്ടീസ്/ഡിമാൻഡ് ഓർഡറിൽ, ആംനെസ്റ്റി കാലയളവിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതി നിർണ്ണയവും നടത്തിയിട്ടുണ്ടെങ്കിൽ, ആയതിന്റെ കൂടി ടാക്‌സും, അതേ നോട്ടീസ്/ഡിമാൻഡ് ഓർഡറിൽ തെറ്റായി റീഫണ്ട് നൽകപ്പെട്ടത് തിരിച്ചുപിടിക്കാനായി നികുതി നിർണ്ണയം നടത്തിയിട്ടുണ്ടെങ്കിൽ, ആയതിന്റെ കൂടി ടാക്‌സും 2025 മാർച്ച് 31 നോ അതിന് മുൻപോ അടച്ചെങ്കിൽ മാത്രമേ പ്രസ്തുത നോട്ടീസ്/ഡിമാൻഡ് ഓർഡറിലെ 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങൾക്കുള്ള ഈ ആംനെസ്റ്റി സ്കീമിന്റെ ആനുകൂല്യം ലഭിക്കൂ.

എന്നാൽ, സെക്ഷൻ 74 പ്രകാരം ഡിമാൻഡ് ലഭിക്കുകയും, അതിനെതിരെ ഫയൽ ചെയ്ത അപ്പീലിന്റെ/റിട്ടിന്റെ അടിസ്ഥാനത്തിൽ അപ്പലേറ്റ് അതോറിറ്റി അല്ലെങ്കിൽ കോടതി ആ കേസിനെ സെക്ഷൻ 73 പ്രകാരം പുനഃനിർണ്ണയിക്കാൻ ഉത്തരവിട്ടാൽ, അത്തരക്കാർക്ക്, അഡ്ജുഡിക്കേഷൻ അതോറിറ്റി പുനഃനിർണ്ണയം നടത്തിയ ശേഷം നൽകുന്ന ഉത്തരവിന്റെ തിയ്യതി മുതൽ ആറ് മാസത്തിനുള്ളിൽ, മുകളിൽ പറഞ്ഞ രീതിയിൽ ടാക്സ് അടച്ച്, സെക്ഷൻ 128A പ്രകാരമുള്ള ആംനെസ്റ്റി ആനുകൂല്യത്തിന് അപേക്ഷ നൽകാൻ കഴിയും.

സെക്ഷൻ 9(3), സെക്ഷൻ 9(4) പ്രകാരം റിവേഴ്‌സ് ചാർജിൽ വരുന്ന ടാക്സും, സെക്ഷൻ 9(5) പ്രകാരമുള്ള ടാക്സും, റീഫണ്ട് തെറ്റായി നൽകിയത് പണം ആയിട്ടാണെങ്കിൽ ആയത് തിരിച്ചടക്കുന്ന ടാക്സും പണമായിത്തന്നെ അടക്കേണ്ടതാണ്. എന്നാൽ, ഇവയൊഴികെയുള്ള മറ്റ് കാര്യങ്ങളിൽ, ടാക്സ് അടയ്ക്കുന്നതിനായി ഇൻപുട് ടാക്സ് ക്രെഡിറ്റ് ഉള്ള പക്ഷം, ആ ക്രെഡിറ്റ് ഉപയോഗിച്ച് ടാക്സ് അടയ്ക്കാൻ സാധിക്കും.

നോട്ടീസ്/ഡിമാൻഡ് ഓർഡറിലെ ടാക്സ് ഡിമാൻഡിന് ആധാരമായ വിഷയത്തിലേക്ക് നികുതിദായകർ സ്വമേധയാലോ, അല്ലെങ്കിൽ ഓർഡറിന് ശേഷം ടാക്സ് ഓഫീസർ റിക്കവറി നടത്തിയതിലൂടെയോ, അതേ ടാക്സ് ഇനത്തിൽ തന്നെ തുക അടച്ചിട്ടുണ്ടെങ്കിൽ, ആ തുകക്ക് ക്രെഡിറ്റ് ലഭിക്കും. ടാക്സിനത്തിൽ ബാക്കി എന്തെങ്കിലും അടയ്ക്കാൻ ഉണ്ടെങ്കിൽ, 2025 മാർച്ച് 31 നോ അതിന് മുൻപോ ബാക്കി തുക അടച്ച്, ആംനെസ്റ്റി ആനുകൂല്യത്തിനായി അപേക്ഷിക്കാം. ടാക്സ് ഇനത്തിൽ ഇനി ഒന്നും തന്നെ അടക്കാനില്ലെങ്കിൽ നിശ്ചിത തിയ്യതിക്കുള്ളിൽ അപേക്ഷ മാത്രം നൽകിയാൽ മതി. 

ആംനെസ്റ്റി സ്കീമിന് അപേക്ഷിക്കുന്ന നോട്ടീസ് അല്ലെങ്കിൽ ഓർഡറിൽ സെക്ഷൻ 16(4) ന്റെ ലംഘനത്തിന് കൂടി ഡിമാൻഡ് ഉണ്ടാവുകയും, എന്നാൽ, 01.07.2017 മുതൽ മുൻകാലപ്രാബല്യം നൽകിക്കൊണ്ട് നിയമത്തിൽ പുതുതായി കൂട്ടിച്ചേർത്ത സെക്ഷൻ 16(5) (2017-18, 2018-19, 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലേക്ക്) അല്ലെങ്കിൽ സെക്ഷൻ 16(6) ന്റെ ആനുകൂല്യം ലഭിക്കുന്നതുമായ കേസുകളിൽ, സെക്ഷൻ 16(4) ന്റെ ലംഘനത്തിന് നൽകിയ ഡിമാൻഡ് കിഴിച്ച് ബാക്കി ടാക്സ് അടച്ചാൽ മതി. ഇപ്രകാരമാണ് ആംനെസ്റ്റി ലഭിക്കുന്നതിനായി ടാക്സ് അടക്കുന്നതെങ്കിൽ അങ്ങനെ ടാക്സ് കണക്കാക്കിയതിന്റെ ഒരു സ്റ്റേറ്റ്മെന്റ് ആംനെസ്റ്റി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇത്തരക്കാർ സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനാൽ സെക്ഷൻ 16(5) അല്ലെങ്കിൽ സെക്ഷൻ 16(6) ന്റെ ആനുകൂല്യം ലഭിക്കാൻ നോട്ടിഫിക്കേഷൻ 22/2024-Central Tax പ്രകാരമുള്ള പ്രത്യേക റെക്റ്റിഫിക്കേഷൻ ഫോമും അനക്‌സറും വീണ്ടും ഫയൽ ചെയ്യേണ്ടതില്ല.

സെക്ഷൻ 128A പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിനായുള്ള അപേക്ഷ നൽകുന്നതിന് മുമ്പ്, നോട്ടീസ് അല്ലെങ്കിൽ ഓർഡറിനെതിരെ ഫയൽ ചെയ്ത അപ്പീൽ, റിറ്റ് പെറ്റീഷൻ, സ്പെഷൽ ലീവ് പെറ്റീഷൻ (SLP) എന്നിവ ഉണ്ടെങ്കിൽ ആയത് പിൻവലിക്കേണ്ടതാണ്. ഇത്തരക്കാർ അപേക്ഷയ്‌ക്കൊപ്പം ബന്ധപ്പെട്ട അതോറിറ്റി നൽകിയ “withdrawal order” സമർപ്പിക്കണം. അപേക്ഷ ഫയൽ ചെയ്യുന്നതിന് മുമ്പ്, ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് “withdrawal order” ലഭിച്ചിട്ടില്ലെങ്കിൽ, അതിന് വേണ്ടി സമർപ്പിച്ച അപേക്ഷ/രേഖയുടെ പകർപ്പ് (Application/ document for withdrawal) ആംനെസ്റ്റി അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതിയാകും. ഇത്തരത്തിൽ ആംനെസ്റ്റി അപേക്ഷ നൽകിയവർ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് “withdrawal order” ലഭിച്ച് ഒരുമാസത്തിനുള്ളിൽ പ്രസ്തുത ഓർഡറും പ്രോപ്പർ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. "Withdrawal order" ലഭിച്ച ശേഷം മാത്രമേ ആംനെസ്റ്റി അപേക്ഷ തീർപ്പാക്കുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

സെക്ഷൻ 73 പ്രകാരമുള്ള ഡിമാൻഡിലേക്ക് പലിശയിനത്തിലോ, പിഴയിനത്തിലോ എന്തെങ്കിലും അടച്ചിട്ടുണ്ടെങ്കിൽ ആയത് ടാക്സ് ഇനത്തിൽ ക്രെഡിറ്റായോ, റീഫണ്ട് ആയോ നൽകുന്നതല്ല.

ആംനെസ്റ്റി സ്കീം പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ;

കാരണം കാണിക്കൽ നോട്ടീസും FORM GST DRC -01 ഉം ലഭിച്ച എന്നാൽ ഓർഡർ ലഭിക്കാത്തതുമായ കേസുകളിൽ, 2025 മാർച്ച് 31 നോ അതിന് മുൻപോ പ്രസ്തുത നോട്ടീസിലെ ടാക്സ് പൂർണമായും (2020-21 സാമ്പത്തിക വർഷം വരെയുള്ള സെക്ഷൻ 16(4) ലംഘനത്തിന് നൽകിയ ടാക്സ് ഡിമാൻഡ് ഒഴിച്ച്) FORM GST DRC - 03 യിലൂടെ അടച്ച്, പ്രസ്തുത DRC -03 യുടെ റഫറൻസ് നമ്പറുൾപ്പെടെ FORM GST SPL - 01 ൽ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്. 

ഡിമാൻഡ് ഓർഡറും FORM GST DRC -07 ഉം ലഭിച്ച എന്നാൽ, ഒന്നാം അപ്പീൽ ഓർഡർ ഇല്ലാത്ത കേസുകളിലും, കൂടാതെ, ഒന്നാം അപ്പീൽ ഓർഡർ ലഭിച്ച കേസുകളിൽ പ്രോപ്പർ ഓഫിസറുടെ ഡിമാൻഡ് പൂർണമായോ, ഭാഗികമായോ ശരിവച്ച കേസുകൾക്കും, ബന്ധപ്പെട്ട ഡിമാൻഡ് ഓർഡറിലെ ടാക്സ് പൂർണമായും (2020-21 സാമ്പത്തിക വർഷം വരെയുള്ള സെക്ഷൻ 16(4) ലംഘനത്തിന് നൽകിയ ടാക്സ് ഡിമാൻഡ് ഒഴിച്ച്) "payment towards demand' എന്ന ലിങ്കിലൂടെ 2025 മാർച്ച് 31 നോ അതിന് മുൻപോ അടച്ച് FORM GST SPL - 02 ൽ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്. 

ഡിമാൻഡ് ഓർഡറും FORM GST DRC -07 ഉം ലഭിച്ച കേസുകളിൽ പ്രസ്തുത ഓർഡറിലെ ഡിമാൻഡ് തുക നികുതിദായകരുടെ Electronic Liability Register ൽ 'debit' ആയി രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ടുതന്നെ, ഡിമാൻഡ് ഓർഡർ ഉള്ള കേസുകളിൽ ടാക്സ് അടക്കേണ്ടത് "payment towards demand' എന്ന ലിങ്കിലൂടെയാണ്. അപ്രകാരം അടയ്ക്കുമ്പോൾ മാത്രമേ Electronic Liability Register ൽ രേഖപ്പെടുത്തിയിരിക്കുന്ന 'debit' എൻട്രി 'credit' ആയി മാറി അത്രയും ഡിമാൻഡ് കുറയുകയുള്ളൂ. എന്നാൽ, ചില നികുതിദായകർ ഓർഡർ പ്രകാരമുള്ള ഡിമാൻഡിലേക്ക് FORM GST DRC - 03 യിലൂടെ തുക അടച്ചിട്ടുണ്ടാകാം. അത്തരക്കാർ, DRC-03 യിലൂടെ അടച്ച തുക Electronic Liability Register ൽ 'credit' ആക്കുന്നതിനായി FORM GST DRC - 03A കൂടി ഫയൽ ചെയ്ത് ആയതിന്റെയെല്ലാം റഫറൻസ് നമ്പറുകളോടുകൂടിയാണ് FORM GST SPL - 02 ൽ അപേക്ഷ നൽകേണ്ടത്.

നികുതി അടക്കേണ്ട അവസാന തിയ്യതിയായ 2025 മാർച്ച് 31 മുതൽ മൂന്ന് മാസത്തിനുള്ളിൽ, അതായത്, 2025 ജൂൺ 30 നുള്ളിൽ ആംനെസ്റ്റിക്കായുള്ള ഓൺലൈൻ അപേക്ഷകൾ (SPL- 01 or SPL - 02) സമർപ്പിക്കേണ്ടതാണ്. എന്നാൽ, സെക്ഷൻ 74 ൽ ഡിമാൻഡ് ലഭിക്കുകയും, ആയതിനെതിരെ ഫയൽ ചെയ്യപ്പെട്ട അപ്പീലിന്റെ അടിസ്ഥാനത്തിൽ, പ്രസ്തുത കേസ്‌ സെക്ഷൻ 73 യിൽ പുനഃനിർണ്ണയിക്കാൻ അപ്പലേറ്റ് അതോറിറ്റി / കോടതി ഉത്തരവിട്ടാൽ, അത്തരക്കാർ, അഡ്ജുഡിക്കേഷൻ അതോറിറ്റി അപ്രകാരം പുനഃനിർണ്ണയിച്ചുകൊണ്ട് നൽകുന്ന ഉത്തരവ് തിയ്യതി മുതൽ ആറ് മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചാൽ മതി.

അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആംനെസ്റ്റി അനുവദിക്കാൻ യോഗ്യമല്ലെങ്കിൽ അപേക്ഷ ലഭിച്ച തിയ്യതി മുതൽ മൂന്ന് മാസത്തിനകം, ബന്ധപ്പെട്ട പ്രോപ്പർ ഓഫിസർ, ഓൺലൈൻ ആയി FORM GST SPL-03 യിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതും, അപേക്ഷകനെ കേൾക്കുന്നതുമാണ്.

ഇപ്രകാരം അപേക്ഷകർക്ക് FORM GST SPL-03 യിൽ നോട്ടീസ് ലഭിച്ചതിന് മറുപടിയുണ്ടെങ്കിൽ, ആയത് , നോട്ടീസ് ലഭിച്ച തിയ്യതി മുതൽ ഒരുമാസത്തിനകം FORM GST SPL-04 ഓൺലൈൻ ആയി നൽകേണ്ടതാണ്.

അപേക്ഷ (SPL-01 or SPL - 02) പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലോ, അല്ലെങ്കിൽ, നോട്ടീസ് (SPL-03) നൽകിയശേഷം മറുപടി (SPL-04) തൃപ്തികരമായി ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിലോ, ആംനെസ്റ്റി പദ്ധതി പ്രകാരം പലിശ, പിഴ എന്നിവ ഒഴിവാക്കേണ്ട കേസാണെന്ന് പ്രോപ്പർ ഓഫീസർക്ക് ബോധ്യമുണ്ടെങ്കിൽ, പ്രസ്തുത കേസ് തീർപ്പാക്കിക്കൊണ്ട് FORM GST SPL - 05 ൽ ഉത്തരവ് നൽകുന്നതാണ്.

നോട്ടീസ് (SPL-03) നൽകിയശേഷം മറുപടി (SPL-04) ഫയൽ ചെയ്യാതിരിക്കുകയോ, അല്ലെങ്കിൽ, ഫയൽ ചെയ്ത മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലോ, ആംനെസ്റ്റി പദ്ധതിക്കായി നൽകിയിരിക്കുന്ന അപേക്ഷ (SPL-01 or SPL - 02) നിരസിക്കേണ്ടതാണെങ്കിൽ അപ്രകാരം തിരസ്കരിച്ചുകൊണ്ട് FORM GST SPL - 07 ൽ ഉത്തരവ് നൽകുന്നതാണ്.

അപ്പീൽ പിൻവലിച്ചുകൊണ്ട് അപേക്ഷ (SPL - 02) ഫയൽ ചെയ്ത കേസുകളിൽ പ്രസ്തുത അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവ് FORM GST SPL - 07 ൽ ലഭിക്കുകയും, അതിനെതിരെ സെക്ഷൻ 107 ലെ സമയപരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യാതിരിക്കുകയും ഉണ്ടായാൽ ഡിമാൻഡ് ഓർഡറിനെതിരെ ആദ്യം നൽകിയിരുന്ന അപ്പീൽ, അതായത്, അപേക്ഷ (SPL -02) സമർപ്പിക്കുന്നതിനായി പിൻവലിക്കപ്പെട്ട അപ്പീൽ പുനഃസ്ഥാപിക്കപ്പെടും.

അപ്പീൽ പിൻവലിച്ചുകൊണ്ട് അപേക്ഷ (SPL - 02) ഫയൽ ചെയ്ത കേസുകളിൽ പ്രസ്തുത അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവ് FORM GST SPL - 07 ൽ ലഭിക്കുകയും, അതിനെതിരെ സെക്ഷൻ 107 ലെ സമയപരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യുകയും ഉണ്ടായാൽ;

(i). പ്രോപ്പർ ഓഫീസർ അപേക്ഷ (SPL - 02) നിരസിച്ചത് തെറ്റാണെന്നും, അതായത്, SPL - 07 ൽ ഉത്തരവ് നൽകിയത് തെറ്റാണെന്നും, അപേക്ഷകന് സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കേണ്ടതാണുമെന്ന് അപ്പിലേറ്റ് അതോറിറ്റി ഉത്തരവിറക്കിയാൽ, അപ്രകാരമുള്ള ഉത്തരവ് FORM GST SPL - 06 ലാണ് അപ്പിലേറ്റ് അതോറിറ്റി നൽകുന്നതും അപ്രകാരം നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നതും.

(ii). പ്രോപ്പർ ഓഫീസർ അപേക്ഷ നിരസിച്ചത്, അതായത്, SPL - 07 ൽ ഉത്തരവ് നൽകിയത്, ശരിയാണെന്ന് അപ്പിലേറ്റ് അതോറിറ്റി കണ്ടെത്തിയാൽ അപ്രകാരമുള്ള ഉത്തരവ് FORM GST APL -04 ലാണ് അപ്പിലേറ്റ് അതോറിറ്റി നൽകുന്നത്. APL -04 ലഭിച്ച തിയ്യതി മുതൽ മൂന്ന് മാസത്തിനുള്ളിൽ പ്രസ്തുത APL -04 ന് എതിരെ അപ്പീൽ ഫയൽ ചെയ്യില്ല എന്ന FORM GST SPL - 08 ലെ undertaking നികുതിദായകർ നൽകിയാൽ, SPL-02 ൽ അപേക്ഷ നൽകുന്നതിന് വേണ്ടി പിൻവലിച്ച അപ്പീൽ, അതായത്, ഡിമാൻഡ് ഓർഡറിനെതിരെയുള്ള അപ്പീൽ പുനഃസ്ഥാപിക്കും.

സെക്ഷൻ 128A പ്രകാരം പലിശ, പിഴ എന്നിവ ഒഴിവാക്കികൊണ്ട് SPL -05 അല്ലെങ്കിൽ SPL -06 ഉത്തരവുകൾ ലഭിച്ച ഡിമാൻഡ് ഓർഡറിനെതിരെ, അപ്പലേറ്റ് ഫോറങ്ങൾ മുൻപാകെയോ, കോടതി മുൻപാകെയോ, ഡിപ്പാർട്മെന്റ് നൽകിയ അപ്പീൽ/റിട്ട്/സ്‌പെഷൽ ലീവ് പെറ്റീഷൻ എന്നിവ തീർപ്പാകുന്ന മുറക്ക്, അല്ലെങ്കിൽ റിവിഷണൽ അതോറിറ്റിയുടെ നടപടിക്രമം ഉണ്ടെങ്കിൽ ആയതിന്റെ ഉത്തരവ് വരുന്ന മുറക്ക് പ്രസ്തുത ഡിമാൻഡ് ഓർഡറിലെ ടാക്‌സിനേക്കാൾ കൂടുതൽ ടാക്സ് അടക്കാനുണ്ടെങ്കിൽ ആയത് അപ്പലേറ്റ് ഫോറങ്ങൾ, കോടതി അല്ലെങ്കിൽ റിവിഷണൽ അതോറിറ്റി അപ്രകാരം നൽകുന്ന ഉത്തരവ് തിയ്യതി മുതൽ മൂന്ന് മാസത്തിനകം അടച്ചിരിക്കണം. അപ്രകാരം, കൂടുതലായി അടക്കേണ്ടിയിരുന്ന ടാക്സ്, മൂന്ന് മാസത്തിനുള്ളിൽ അടച്ചില്ല എങ്കിൽ SPL -05 അല്ലെങ്കിൽ SPL -06 ഉത്തരവുകൾ റദ്ദാവുകയും സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കാതിരിക്കുകയും, പലിശ, പിഴ എന്നിവ അടക്കേണ്ട ബാധ്യതയും ഉണ്ടാകും.

ആംനെസ്റ്റിക്ക് വിധേയമായ നോട്ടീസ്/ഡിമാൻഡ് ഓർഡറിൽ ആംനെസ്റ്റി കാലയളവിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതി നിർണ്ണയവും നടത്തിയിട്ടുണ്ടെങ്കിൽ ആയതിന്റെ കൂടി ടാക്‌സും, അതേ നോട്ടീസ്/ഡിമാൻഡ് ഓർഡറിൽ തെറ്റായി റീഫണ്ട് നൽകപ്പെട്ടത് തിരിച്ചുപിടിക്കാനായി നികുതി നിർണ്ണയം നടത്തിയിട്ടുണ്ടെങ്കിൽ ആയതിന്റെ പലിശയോ, പെനാൽറ്റിയോ, ഇവ രണ്ടും കൂടിയോ ഉണ്ടെങ്കിൽ അത് SPL-05 അല്ലെങ്കിൽ SPL-06 എന്നിവ കിട്ടി മൂന്ന് മാസത്തിനുള്ളിൽ അടക്കണം. ഇപ്രകാരം അടക്കേണ്ടുന്ന പലിശ, പെനാൽറ്റി എന്നിവ ഉണ്ടെങ്കിൽ അപേക്ഷകനെ കേട്ട ശേഷം(After hearing) SPL-05 അല്ലെങ്കിൽ SPL-06ന്റെ കോളം നം. 19 & 20 ൽ പ്രോപ്പർ ഓഫീസർ ഡിക്ലയർ ചെയ്യുന്നതാണ്. അങ്ങനെ അടയ്ക്കാത്ത പക്ഷം SPL -05 അല്ലെങ്കിൽ SPL -06 ഉത്തരവുകൾ റദ്ദാവുകയും സെക്ഷൻ 128A യുടെ ആനുകൂല്യം ലഭിക്കാതിരിക്കുകയും, 2017-18, 2018-19, 2019-20 സാമ്പത്തിക വർഷത്തേക്കുള്ള പലിശ, പിഴ എന്നിവകൂടി അടക്കേണ്ട ബാധ്യതയും ഉണ്ടാകും.

Also Read

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB), ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

Loading...