2018-19 സാമ്പത്തിക വർഷം ആദായനികുതി ഇ-ഫയലിംഗ് നടത്തിയവരുടെ എണ്ണം മുൻ വർഷത്തേക്കാൾ കുറഞ്ഞു
2018-19 സാമ്പത്തിക വർഷം ആദായനികുതി ഇ-ഫയലിംഗ് നടത്തിയവരുടെ എണ്ണം മുൻ വർഷത്തേക്കാൾ 6.6 ലക്ഷം കുറഞ്ഞു. 2017-18 സാമ്പത്തിക വർഷത്തിൽ 6.74 കോടി പേർ ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിരുന്നു. 2018-19 ൽ ഇത് 6.68 കോടി യായി കുറഞ്ഞു. കൊടാക് ഇക്കണോമിക് റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്തവരിൽ 79% പേർ മാത്രമാണ് റിട്ടേൺ നൽകിയത്.