പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ

പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ

ഇന്ത്യയിലെ നിയമം അഥവാ ഇന്ത്യയിലെ നിയമവ്യവസ്ഥ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ആധുനിക ഇന്ത്യയിലെ നിയമസംവിധാനത്തെയാണ്. ഇന്ത്യയിലെ നിയമം വലിയൊരളവോളം ബ്രിട്ടീഷ് കോമൺ ലോ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളുകൾ നീണ്ട ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയാണ് ഈ തരത്തിലുള്ള ബന്ധം ഇന്ത്യയിലെ നിയമവും ബ്രിട്ടിഷ് കോമൺ ലോയുമായി ഉണ്ടാകുവാനുള്ള കാരണം. ബ്രിട്ടീഷുകാർ നടപ്പാക്കിയ നിരവധി നിയമങ്ങൾ ഇപ്പോഴും ഇന്ത്യയിലെ നിയമ സംവിധാനത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. അതേസമയം ഇന്ത്യയിലെ സമകാലിക നിയമസംവിധാനങ്ങളിൽ യൂറോപ്യൻ, അമേരിക്കൻ നിയമ വ്യവസ്ഥകളുടെ സ്വാധീനവും കാണാൻ കഴിയും

ഇന്ത്യൻ ഭരണഘടന

ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധീകാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൌരന്റെ മൌലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. 

കേരളത്തിലെ വിദ്യാഭ്യാസ നിയമങ്ങൾ

കേരള സർവകലാശാല നിയമം

ആദ്യ നിയമസഭയിൽ തന്നെ കേരളത്തിൽ ആദ്യ സർവകലാശാല രൂപീകരിക്കുന്ന ബില്ലും പാസാക്കി.തിരുവിതാംകൂർ സർവകലാശാലയെ കേരള സർവകലാശാലയായി  പുനഃസംഘടിപ്പിച്ചുന്നതിന്റെ ആയിരുന്നു നിയമം.

കേരള വിദ്യാഭ്യാസ നിയമം

സ്വകാര്യമേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഇല്ലാത്ത അധ്യാപകർക്ക് നിയമപരിരക്ഷ നൽകുക എന്നതായിരുന്നു നിയമത്തിൻറെ ഒരു ലക്ഷ്യം. ഒരു സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നേരിട്ട് ശമ്പളം കിട്ടാൻ ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. വിദ്യാഭ്യാസ നടത്തിപ്പിൽ ജനകീയ സഹകരണം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം തുടങ്ങിയ ആശയങ്ങളും ബില്ലിൽ ഉണ്ടായിരുന്നു. 

കാലിക്കറ്റ് സർവകലാശാല നിയമം

1968 ഓഗസ്റ്റ് 19നാണ് കാലിക്കറ്റ് സർവകലാശാല നിയമം നിയമസഭ പാസാക്കിയത്.

കൊച്ചി സർവകലാശാല നിയമം

1921 ആണ് കൊച്ചി സർവകലാശാല നിയമം പാസാക്കി സർവ്വകലാശാല നിലവിൽ വന്നത്.

മഹാത്മാഗാന്ധി സർവ്വകലാശാല നിയമം

കോട്ടയം കേന്ദ്രമാക്കി പുതിയ സർവകലാശാല രൂപീകരിച്ച നിയമമാണ് ഇത് കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലെ കോളേജുകൾ പൂർണ്ണമായും ആലപ്പുഴ ജില്ലയിലെ കുട്ടനാട് പത്തനംതിട്ടയിലെ കോഴഞ്ചേരി മല്ലപ്പള്ളി തിരുവല്ല റാന്നി താലൂക്കുകളിലെ കോളേജുകളും നിയമപ്രകാരം സർവകലാശാലയുടെ പരിധിയിൽ പെടുന്നു.

കേരള ഗ്രന്ഥശാല നിയമം

ഗ്രാമ നഗര വ്യത്യാസമില്ലാതെ ഗ്രന്ഥശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുംഗ്രന്ഥശാലകൾക്ക് ത്രിതല ഭരണസംവിധാനം രൂപീകരിക്കാനും ലക്ഷ്യമിട്ടുള്ള നിയമം.

കേരള സ്പോർട്സ് നിയമം

രണ്ടായിരത്തിലാണ് കേരള സ്പോർട്സ് ബിൽ നിയമസഭ പാസാക്കിയത്.

ആരോഗ്യ സർവ്വകലാശാല നിയമം

സംസ്ഥാനത്തെ വിവിധ ആരോഗ്യ-വിദ്യാഭ്യാസ കോഴ്സുകളുടെ പഠനവും അധ്യാപനവും ഗവേഷണവും കൂടുതൽ ക്രമീകൃതമാക്കാനായി ആരോഗ്യ സർവകലാശാല രൂപം നൽകിയ നിയമം 2010 നിലവിൽ വന്നു.

പ്രീ ഡിഗ്രി കോഴ്സ് നിർത്തലാക്കൽ നിയമം

കേരളത്തിൽ കോളേജ് തലത്തിൽ നിലവിലുണ്ടായിരുന്ന പ്രീ ഡിഗ്രി കോഴ്സ് നിർത്തലാക്കി കൊണ്ടുള്ള നിയമം 1998ൽ പാസാക്കി.

വിവിധ വിവാഹനിയമങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട വിവാഹനിയമങ്ങൾ താഴെ പറയുന്നവയാണ്.

വിവാഹിതരാവുന്ന പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും ആണ് നിയമപ്രകാരമുള്ള വിവാഹപ്രായം.

1 . ഹിന്ദു വിവാഹ നിയമം.

പരസ്പരം രക്തബന്ധം ഇല്ലാത്ത, എതിര്‍ലിംഗത്തില്‍ പെട്ട, മാനസികമായി പൂര്നവളര്ച്ചയെത്തിയ രണ്ടു പേർക്ക് ഈ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണ്. വിവാഹം കഴിക്കുന്നവര്‍ക്ക് മറ്റൊരു ജീവിതപങ്കാളി ഉണ്ടാകാൻ പാടില്ല.

2 . ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം.

ക്രിസ്ത്യൻ മതത്തിൽ പെട്ടവർക്ക് പള്ളിയിൽ വെച്ച് നടത്താവുന്ന കല്യാണരീതി. പള്ളിയിലെ അച്ചനും മറ്റും നിർബന്ധമായും ചടങ്ങിൽ ഉണ്ടായിരിക്കണം. വിശ്വസനീയമായ രണ്ടു സാക്ഷികളും, വിവാഹ സർട്ടിഫിക്കറ്റ് നല്കാൻ പ്രാപ്തിയുള്ള ഒരു രെജിസ്ട്രാറും ചടങ്ങിൽ സന്നിഹിതരായിരിക്കണം. പ്രായപൂർത്തി ആയിരിക്കണം. മനസികാവളർച്ച എത്തിയിരിക്കണം. 

3 . സ്പെഷ്യൽ മാര്യേജ് ആക്ട്.

ഇത് പ്രകാരം ഏത് മതത്തിൽ പെട്ട ആൾക്കും മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്യാവുന്നതാണ്. വിവാഹം കഴിക്കുന്നവർക്ക് മറ്റൊരു പങ്കാളി ഉണ്ടായിരിക്കാൻ പാടില്ല. പ്രായപൂർത്തി ആയിരിക്കണം. മനസികാവളർച്ച എത്തിയിരിക്കണം. 

പ്രധാനപ്പെട്ട പരിസ്ഥിതി നിയമങ്ങൾ

പരിസ്ഥിതിക്ക് എതിരായുള്ള മനുഷ്യൻറെ കടന്നുകയറ്റത്തെ തടയുന്നതിന് വേണ്ടിയാണ് സർക്കാർ പരിസ്ഥിതി നിയമങ്ങളും, നയങ്ങളും നടപ്പിലാക്കിയിട്ടുള്ളത്. പരിസ്ഥിതിയെ കേടുകൂടാതെ സൂക്ഷിക്കാൻ വേണ്ടിയാണിത്. 

മലിനീകരണ നിയന്ത്രണ നിയമം 

1986 ലാണ് ഈ നിയമം നിലവിൽ വന്നത് ഈ നിയമം പ്രധാനമായും കൊണ്ടുവന്നത് മലിനീകരണം തടയുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. കേന്ദ്ര സർക്കാരിനാണ് മലിനീകരണം തടയാനുള്ള നടപടികൾ എടുക്കുവാനുള്ള അധികാരം. 

വായു നിയമം

1981 ലാണ് ഈ നിയമം നിലവിൽ വന്നത്. മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ് വായു. ഇതനുസരിച്ച് ഒരു ഫാക്ടറി പ്രവർത്തിക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമാണ്. 

ജലനിയമം

 ഈ നിയമത്തിലെ പ്രധാന ലക്ഷ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വ്യവസായവൽക്കരണത്തിന് ഭാഗമായി ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളുടെ അളവ് കുറക്കൽ ആണ്. 1974-ലാണ് ഇന്ത്യയിലെ നിയമം നിലവിൽ വന്നത്. ഈ നിയമപ്രകാരം ഫാക്ടറികൾക്ക് മലിനജലം പുറം തള്ളാൻ മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതി ആവശ്യമാണ്. 

വന്യജീവി സംരക്ഷണ നിയമം

1972 ലാണ് ഈ നിയമം നിലവിൽ വന്നത്. വന്യജീവികളെ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്ത്  കള്ളക്കടത്തത്, വേട്ട, നിയമപ്രകാരം അല്ലാത്ത വാണിജ്യം എന്നിവയ്ക്ക് വന്യജീവി സ്ഥലങ്ങളിൽ  നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

വനസംരക്ഷണ നിയമം

1980 ലാണ് ഈ നിയമം നിലവിൽ വന്നത്. രാജ്യത്തെ വനങ്ങൾ സംരക്ഷിക്കുന്നതിന് സഹായിക്കുന്നന നിയമം ആണിത്. 

Also Read

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

Loading...