ഇൻപുട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനുള്ള അവസാന തിയ്യതി നവംബർ 30; നികുതിദായകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ഇൻപുട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനുള്ള അവസാന തിയ്യതി നവംബർ 30; നികുതിദായകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ജി.എസ്.ടി. നിയമപ്രകാരം ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകളിൽ അതാത് ടേബിളുകളിൽ നൽകേണ്ട യഥാവിധി വിവരങ്ങൾ അപ്രകാരം തന്നെ നൽകുക എന്നത് ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വിഭാഗത്തിൽപ്പെട്ട നികുതിദായകരുടേയും നിയമപരമായ ബാധ്യതയും ഉത്തരവാദിത്വവുമാണ്.

ജി.എസ്.ടി റഗുലർ രജിസ്ട്രേഷനുള്ള സർക്കാർ വകുപ്പുകൾ, സർക്കാർ ഏജൻസികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റെസ്റ്റോറൻ്റുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നികുതി ബാധകമല്ലാത്ത സപ്ലൈ മാത്രം നടത്തുന്ന വ്യക്തികൾ / സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ചില നികുതിദായകർ 2023-24 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് തങ്ങളുടെ GSTR 2B  യിൽ വന്ന  ഇൻവേർഡ് സപ്ലൈ ഇൻവോയ്സുകളിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇപ്പോഴും ക്ലെയിം ചെയ്യാത്തതായി കാണപ്പെടുന്നു.

പ്രസ്തുത സാമ്പത്തിക വർഷത്തിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ് GSTR 3B റിട്ടേണിലെ ടേബിൾ 4A യിലൂടെ ക്ലെയിം ചെയ്യുന്നതിനുള്ള അവസാന തിയ്യതി ഈ നവംബർ മാസം 30-ാം തിയ്യതിയോടു കൂടി അവസാനിക്കുകയാണ്.  മേൽപ്പറഞ്ഞ ഇൻവോയ്സുകളിലെ ക്രെഡിറ്റ്, തങ്ങൾക്ക് അർഹമായ ക്രെഡിറ്റാണെങ്കിൽപ്പോലും നവംബർ 30 ന് ശേഷം ക്ലെയിം ചെയ്യാൻ അനുവദനീയമല്ല. അതുകൊണ്ടുതന്നെ, 2023-24 സാമ്പത്തിക വർഷത്തിലെ തങ്ങൾക്ക് അർഹതയുള്ള ക്രെഡിറ്റ് ക്ലെയിം ചെയ്യാനുള്ള ഈ അവസാന അവസരം നികുതിദായകർ നഷ്ടപ്പെടുത്തരുത്.

കൂടാതെ, മേൽപ്പറഞ്ഞ ഇൻവേർഡ് സപ്ലൈ ഇൻവോയ്സുകളിൽ അർഹതയില്ലാത്ത (ineligible അല്ലെങ്കിൽ blocked) ക്രെഡിറ്റ് ഉണ്ടെങ്കിൽ അത്തരം ക്രെഡിറ്റും നവംബർ 30 ന് മുൻപ് ഫയൽ ചെയ്യുന്ന GSTR 3B യിലെ ടേബിൾ 4A യിൽ ക്ലെയിം ചെയ്ത് ടേബിൾ 4B (1) ലൂടെ റിവേഴ്സ് ചെയ്യുന്നതാണ് നിയമപരമായ രീതി. ടേബിൾ 4A യിൽ വന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എഡിറ്റ് ചെയ്ത് കളഞ്ഞ നികുതിദായകരും നവംബർ 30 ന് മുൻപ് ഫയൽ ചെയ്യുന്ന GSTR 3B യിലെ ടേബിൾ 4A യിൽ അപ്രകാരം എഡിറ്റ് ചെയ്ത് കളഞ്ഞതിന് തതുല്യമായ തുക ക്ലെയിം ചെയ്ത്, ആയത് ടേബിൾ 4B (1) ലൂടെ റിവേഴ്സ് ചെയ്യേണ്ടതാണ്. B2B ഇൻവേർഡ് സപ്ലൈയായി നികുതി ബാധകമായ സാധനങ്ങളും സേവനങ്ങളും സ്വീകരിക്കുകയും, ആയതിൽ അർഹമല്ലാത്ത (ineligible അല്ലെങ്കിൽ blocked) ക്രെഡിറ്റിന് ഇപ്രകാരം നടപടികൾ കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്. 

നികുതിദായകർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് 2024 ഒക്ടോബർ മാസത്തെ GSTR 3B റിട്ടേണിലൂടെ ആണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ  ആയത് ലേറ്റ് ഫീ ഇല്ലാതെ ഫയൽ ചെയ്യേണ്ട അവസാന തിയ്യതി നവംബർ 20 ആണ്. അതുകൊണ്ട്  നവംബർ 20 നോ അതിന് മുൻപോ 2024 ഒക്ടോബറിലെ GSTR 3B റിട്ടേൺ ഫയൽ ചെയ്യുകയാണെങ്കിൽ ആ റിട്ടേണിൽ തന്നെ 2023-24 ലെ ക്ലെയിം ചെയ്യാനുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യേണ്ടതും, റിവേഴ്സ് ചെയ്യാനുള്ളത് റിവേഴ്സ് ചെയ്യേണ്ടതുമാണ്.

എല്ലാ നികുതിദായകരും  ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് നവംബർ 30 ന് മുൻപ് ഫയൽ ചെയ്യുന്ന GSTR 3B യിൽ മേൽപ്പറഞ്ഞ രീതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അപ്പോ ഡേറ്റ് മറക്കേണ്ട, 2024 നവംബര്‍ 30. എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തുക.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ :keralataxes.gov.in

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB), ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

Loading...